അലിഗഡ്: സുപ്രീംകോടതി നിരോധനം നിലനില്‍ക്കേ രാജ്യത്ത് വീണ്ടും നിയമവിരുദ്ധ മുത്തലാഖ്. വാട്ട്‌സ് ആപ്പ് സന്ദേശത്തിലൂടെ അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ പ്രൊഫസര്‍ ഖാലിദ് ബിന്‍ യൂസഫ് ഖാനാണ് മൊഴി ചൊല്ലിയത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
സുപ്രീം കോടതി നിരോധനം നിലവില്‍ വന്നിട്ട് മൂന്ന് മാസം പിന്നിടുമ്പോഴാണ് വീണ്ടും നിയമവിരുദ്ധ മുത്വലാഖ് അരങ്ങേറിയത്.
മുത്തലാഖിനായി ഖാലിദ് വാട്ട്‌സ്ആപ്പ് സന്ദേശം അയക്കുകയായിരുന്നുവെന്ന് ഭാര്യ യാസിം ഖാലിദ് വ്യക്തമാക്കി. ഒക്ടോബര്‍ 30 നും നവംബര്‍ എട്ടിനും മുത്തലാഖ് ചൊല്ലിയുള്ള സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം ചോദിക്കാനെത്തിയപ്പോള്‍ മൊഴി ചൊല്ലിയെന്ന് പറയുകയായിരുന്നുവെന്നും യാസിം പറഞ്ഞു. വീട്ടില്‍ തന്നെയും കുട്ടികളെയും ഖാലിദ് പൂട്ടിയിട്ടതായും യാസിം പരാതിയില്‍ പറയുന്നു.
യാസിമിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷഷം ആരംഭിച്ചു. സര്‍വകാലാശാലയിലെ ഒരു നിയമനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിക്ക് പിന്നില്‍ താനാണെന്ന് ആരോപിച്ചാണ് പ്രൊഫസറുടെ നടപടിയെന്നും യാസിം ആരോപിച്ചു.
ഓഗസ്റ്റിലാണ് സുപ്രീം കോടതി മുത്തലാഖ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചത്.
Discussion about this post