അഹമ്മദാബാദ്: ചിരാഗ് പട്ടേലിന് പിറകെ ഹാര്‍ദിക് പട്ടേലിന്റെ വിശ്വസ്തര്‍ ബിജെപിയില്‍ ചേക്കേറുന്നു. പട്ടേല്‍ സമുദായ റാലിക്ക് തൊട്ടുമുന്‍പ് ഹര്‍ദിക് പട്ടേലിന്റെ രണ്ട് അനുയായികള്‍ കൂടി ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നു. പട്യദര് ആനന്ദ് ആന്ദോളന് സമിതി കണ്‍വീനര്‍മാരായ കേതന് പട്ടേല്‍, അമ്രീഷ് പട്ടേല്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ഇതോടെ ഹര്‍ദിക് പട്ടേലിന്റെ ഏറ്റവും അടുത്ത അനുയായികളായ അഞ്ച് പേരെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ബി.ജെ.പിക്കായി. അഞ്ച് പേരെ ബി.ജെ.പി ചേരിയില്‍ എത്തിച്ചതോടെ നിലവില്‍ ദിനേഷ് ബംബാനിയ, അല്‍പേഷ് കത്രിയ എന്നീ നേതാക്കള്‍ മാത്രമാണ് ഹര്‍ദിക് പട്ടേലിനൊപ്പമുള്ളത്. സംവരണം ആവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ ഹര്‍ദികിനൊപ്പം പ്രതികളായിരുന്നവരാണ് ഇന്ന് പാര്‍ട്ടി വിട്ടത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന് പിന്തുണ ഖ്ര്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയില്‍ ചേരുന്നതെന്നാണ് സംഘടന വിട്ട നേതാക്കള്‍ പറയുന്നത്.
Discussion about this post