Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ടോമിന്‍ ജെ.തച്ചങ്കരി പുറത്തായത് എം.വി. ജയരാജന്റെ അന്വേഷണത്തില്‍

by Brave India Desk
Nov 20, 2017, 09:37 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ടോമിന്‍ ജെ.തച്ചങ്കരി കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു തെറിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്റെ അന്വേഷണത്തില്‍. കെബിപിഎസിലെ സിഐടിയു യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ തച്ചങ്കരിയുടെ ഇടപാടുകളെക്കുറിച്ചു മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും ആദ്യം അദ്ദേഹമതത്ര കാര്യമാക്കിയില്ല.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

എന്നാല്‍, അച്ചടിവകുപ്പിന്റെ ചുമതലക്കാരനായ തനിക്കു തന്നെ ഇതു കുരുക്കാകുമെന്ന സൂചന കിട്ടിയപ്പോള്‍ മുഖ്യമന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയെ അന്വേഷണം ഏല്‍പിച്ചു.അവര്‍ പ്രസ് സന്ദര്‍ശിച്ചശേഷം കുഴപ്പങ്ങളുണ്ടെന്നു ധരിപ്പിച്ചു. ഇതില്‍ തൃപ്തി വരാതെയാണു ജയരാജനെ അയച്ചത്. സിപിഎം കളമശേരി ഏരിയാ സെക്രട്ടറിയും കെബിപിഎസിലെ സിഐടിയു യൂണിയന്‍ പ്രസിഡന്റുമായ സക്കീര്‍ ഹുസൈന്‍ പോലും ജയരാജന്റെ കെബിപിഎസ് സന്ദര്‍ശനം അറിഞ്ഞില്ല. പാഠപുസ്തകങ്ങള്‍ അച്ചടിച്ചതു നിലവാരമില്ലാത്ത കടലാസിലാണെന്നു പരാതിയുണ്ടെന്നു ജയരാജന്‍ ജീവനക്കാരെ അറിയിച്ചു. അച്ചടിയന്ത്രങ്ങള്‍ വാങ്ങിയതിനെക്കുറിച്ചും ലോട്ടറി അച്ചടിയിലെ ക്രമക്കേടുകളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു.

ലോട്ടറിയില്‍ നമ്പര്‍ രേഖപ്പെടുത്താന്‍ എട്ടരക്കോടിയുടെ മെഷീനാണു വാങ്ങിയത്. ഗുണമേന്മയില്ലന്നു പറഞ്ഞു മണിപ്പാലിലെ ഒരു പ്രസ് മടക്കിവിട്ട മെഷീനാണിത്. നമ്പര്‍ ഇടുന്ന ജോലിക്കു മെഷീന്‍ നിര്‍മാണക്കമ്പനിക്കു തുക നല്‍കുന്ന വിചിത്രമായ കരാറും ഉണ്ടാക്കി. ഒരു ടിക്കറ്റിന് മൂന്നു പൈസയാണു നിരക്ക്. ദിവസം 94 ലക്ഷം ടിക്കറ്റ് അച്ചടിക്കുന്നുണ്ട്. എന്നാല്‍, അച്ചടിയും നമ്പറിടലും ഉള്‍പ്പെടെ ജോലികള്‍ ചെയ്യുന്ന മറ്റൊരു കരാറുകാരന്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. പേപ്പര്‍ മാത്രം കെബിപിഎസ് നല്‍കും. ഒരു ടിക്കറ്റിന് നാലു പൈസ ഈ കരാറുകാരനു നല്‍കുന്നു. നമ്പറിങ് മെഷീന്‍ വാങ്ങിയ കമ്പനിക്കുള്ള തുക അതതു ദിവസം നല്‍കുമ്പോള്‍, നാലു പൈസയ്ക്കു നമ്പറിട്ടു ലോട്ടറി അച്ചടിച്ചു നല്‍കുന്ന കരാറുകാരന് 1.32 കോടി രൂപ കുടിശികയാണ്.

ചൈനീസ് കമ്പനിയുടേതുള്‍പ്പെടെ 18 കോടിയുടെ അച്ചടിയന്ത്രങ്ങള്‍ ഈയിടെ കെബിപിഎസില്‍ വാങ്ങിയിരുന്നു. ഇതിനു സര്‍ക്കാരിന്റെ അനുമതി തേടിയില്ല. ജര്‍മനിയില്‍ നടന്ന അച്ചടി പ്രദര്‍ശനമായ ലേബല്‍ എക്‌സ്‌പോയില്‍ പങ്കെടുത്ത തച്ചങ്കരി ഒരു കമ്പനിയില്‍നിന്ന് അച്ചടിയന്ത്രം വാങ്ങാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ ചില സിഐടിയു നേതാക്കളാണു മുഖ്യമന്ത്രിക്കു മുന്നറിയിപ്പ് നല്‍കിയത്. തച്ചങ്കരിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഗ്‌നിശമന സേനാ ഡയറക്ടറാണു തച്ചങ്കരി ഇപ്പോള്‍.

Tags: tomin j thachankary
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies