ഡല്‍ഹി: കേരളത്തില്‍ നിന്ന് നാല് സ്ത്രീകള്‍ തനിച്ച് ഹജ്ജിന് പോകാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ട്വിറ്ററിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ അദ്ദേഹം സ്ത്രീകളുടെ പേരോ മറ്റുവിവരങ്ങളോ പരസ്യപ്പെടുത്തിയില്ല.
സാധാരണ രക്ത ബന്ധമുള്ള പുരുഷന് സ്ത്രീകള്‍ക്കൊപ്പം ഹജ്ജിന് പോകാറുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടുത്തിടെ ഇളവ് വരുത്തിയിരുന്നു. മെഹ്റമായി ആരുമില്ലെങ്കിലും സ്ത്രീക്ക് ഒറ്റയ്ക്ക് ഹജ്ജിന് പോകാമെന്നാണ് പുതിയ ഹജ്ജ് നയത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ന്യൂനപക്ഷ കാര്യ മന്ത്രാലയം നിയമിച്ച സമിതിയുടെ നിര്‍ദേശ പ്രകാരമാണ് ഈ വ്യവസ്ഥ ഒഴിവാക്കിയത്. ഇതിനെതിരേ നിരവധി മുസ്ലിം സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇസ്ലാമിക വിരുദ്ധവും ശരീഅത്തിന് എതിരായതുമായതാണ് പുതിയ തീരുമാനമെന്ന് നേതാക്കള്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ ഗൗനിച്ചില്ല. ശുപാര്‍ശ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
Discussion about this post