കോട്ടയം: ആസൂത്രിത മതപരിവര്‍ത്തനത്തിനിരയായ വൈക്കം സ്വദേശിനി അഖിലയുടെ അച്ഛന് രാഹുല്‍ ഈശ്വറിനെതിരെ രംഗത്ത്. ശബരിമല തന്ത്രി കുടുംബത്തിലെ അംഗമെന്ന പരിഗണന രാഹുല്‍ ഈശ്വര്‍ തീവ്രവാദ സംഘടനകള്‍ക്കായി മുതലെടുക്കുകയായിരുന്നുവെന്ന് അശോകന് പറഞ്ഞു. അഖിലയെ കാണാനെത്തിയപ്പോഴെല്ലാം രാഹുല്‍ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങള്‍ മകളെക്കൊണ്ട് പറയിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും അശോകന് വ്യക്തമാക്കി.
ശബരിമല തന്ത്രികുടുംബത്തിലെ അംഗമെന്ന നിലയിലാണ് താന്‍ രാഹുല്‍ ഈശ്വറിനെ വിശ്വസിച്ചത്. മാത്രവുമല്ല ചാനല്‍ ചര്‍ച്ചകളില്‍ തനിക്കുവേണ്ടി രാഹുല്‍ സംസാരിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതെല്ലാം തീവ്രവാദ സംഘടനകള്‍ക്കുവേണ്ടിയുള്ള മുതലെടുപ്പാണെന്ന് പിന്നീടാണ് മനസിലായതെന്നും അശോകന് പറഞ്ഞു. അഖിലയെ കാണാനെത്തിയപ്പോഴെല്ലാം രാഹുല്‍ ഈശ്വര്‍ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങള്‍ മകളെക്കൊണ്ട് പറയിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. തീവ്രവാദികള്‍ക്ക് വേണ്ടി തന്റെ കുടുംബത്തെ രാഹുല്‍ ഈശ്വര്‍ വഞ്ചിക്കുകയായിരുന്നുവെന്നും അശോകന് പറഞ്ഞു.
തീവ്രവാദ സംഘടനകള്‍ക്കുവേണ്ടിയാണ് രാഹുല്‍ ഈശ്വര്‍ പ്രവര്‍ത്തിച്ചതെന്നും അത്തരം സംഘടനകളുമായി രാഹുലിന്റെ ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അശോകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ വൈക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Discussion about this post