മുംബൈ: സ്വന്തമായി വിമാനമുണ്ടാക്കി പറത്തി അമോല്‍ യാദവ്. ആറു വര്‍ഷത്തെ പോരാട്ടത്തില്‍ സ്വന്തം വീട് നഷ്ടമായിട്ടും ഉദ്യോഗസ്ഥരുടെ ചുവപ്പു നാടയ്ക്ക് മുന്നില്‍ കുരുങ്ങിയിട്ടും തളരാതെ അമോല്‍ നടത്തിയ പോരാട്ടമാണ് ഇന്ന് വിജയത്തിലെത്തിയത്.
സ്വന്തമായി വിമാനമുണ്ടാക്കിയെങ്കിലും അത് പറത്താനുള്ള അമോലിന്റെ അപേക്ഷ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. തുടര്‍ന്ന് വിഷയം ശ്രദ്ധയില്‍ പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. മോദിയുടെ ഇടപെടലിനെ തുടര്‍ന്ന് സിവില്‍ വ്യോമയാന മന്ത്രാലയം അമോലിന്റെ വിമാനത്തിന്റെ രജിസ്ട്രേഷന് നടപടികള്‍ വേഗത്തിലാക്കി. തന്റെ സ്വപ്നം സഫലമാക്കിയ നരേന്ദ്ര മോദിക്കും ഫട്നാവിസിനുമുള്ള നന്ദിസൂചകമായി വിമാനത്തിന് ഇരുവരുടെയും പേര് നല്‍കാനാണ് അമോലിന്റെ തീരുമാനം. വി.ടി എന്‍.എം.ഡി അഥവാ വിക്ടര്‍ ടാങ്കോ നരേന്ദ്ര മോദി ദേവേന്ദ്രയെന്നാണ് വിമാനത്തിന്റെ രജിസ്റ്റേര്‍ഡ് പേര്.
2016ലാണ് സ്വന്തമായുണ്ടായിരുന്ന വീട് വിറ്റ് നാല് കോടി മുതല്‍ മുടക്കില്‍ അമോല്‍ മുംബയിലെ ഒരു വീട്ടിന്റെ മുകളില്‍ ആറ് സീറ്റര്‍ വിമാനം നിര്‍മിക്കുന്നത്.
Discussion about this post