തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനെ സ്വകാര്യ ചാനൽ ഫോൺ കെണിയിൽപെടുത്തിയതാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ജുഡിഷ്യൽ കമ്മിഷനായ ജസ്‌റ്റിസ് പി.എസ്.ആന്റണിയുടെ റിപ്പോർട്ട്. ഫോൺകെണി വിവാദം പുറത്തുവിട്ട സ്വകാര്യ ചാനലിന്റെ ലൈസൻസ് റദ്ദാക്കണമെന്നും കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തു.
ചാനലിനെതിരെ രജിസ്‌റ്റർ ചെയ്ത കേസുകളുമായി മുന്നോട്ട് പോവാം. അതേസമയം, ചാനൽ സി.ഇ.ഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു. ചാനല്‍ പൊതുഖജനാവിന് നഷ്ടമുണ്ടാക്കി. സാമ്പത്തിക നഷ്ടം ചാനലില്‍ നിന്ന് തന്നെ ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചാനലിന്റെ ഉദ്ഘാടന ദിവസം തന്നെ ഒളിക്യാമറ വിവാദം എന്ന് പ്രഖ്യാപിച്ചു കൊണ്ട് സിഇഒ കൂടിയായ അജിത് കുമാര്‍ തന്നെയാണ് ഇക്കാര്യം ചാനലില്‍ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഈ കെണിയുടെ പൂര്‍ണ ഉത്തരവാദിത്വം അജിത് കുമാറിനാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ സംഭവത്തിലൂടെ സംപ്രേഷണ നിയമത്തിന്റെ ലംഘനമാണ് അജിത് കുമാര്‍ നടത്തിയത്. ഇതിന് പുറമെ ഫോണ്‍ കെണിയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പൊതുഖജനാവിന് നഷ്ടം വരുത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ വിലയിരുത്തി. നിയമ ലംഘനവും പൊതു നഷ്ടവും വരുത്തിയ ചാനലിനെതിരെ നടപടിയെടുക്കുന്നതിന് പുറമെ ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഇടാക്കണമെന്നും കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ശശീന്ദ്രനെതിരെ ഗുരുതരമായി പരാമര്‍ശങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ് വിവരം. അതേസമയം ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം പാലിക്കേണ്ട ധാര്‍മിക സ്വഭാവം എത്രമാത്രം പാലിച്ചിട്ടുണ്ടെന്ന് സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
Discussion about this post