കാസര്‍കോട്: പൊവ്വല്‍ എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ വീണ്ടും എസ്.എഫ്.ഐ എം.എസ്.എഫ് സംഘര്‍ഷം. വിദ്യാര്‍ത്ഥി സംഘട്ടനത്തില്‍ എം.എസ്.എഫ് പ്രവര്ത്തകന് ഗുരുതരമായി പരിക്കേറ്റു. അഡൂര്‍ പാണ്ടി സ്വദേശിയും രണ്ടാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയുമായ ഹാഷിമിനാണ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റത്. ഹാഷിമിനെ മംഗളൂരു ഇന്ത്യാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10 മണിയോടെയാണ് കോളേജിനകത്ത് വെച്ച് എംഎസ്എഫ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റു മുട്ടുകയായിരുന്നു. സംഘട്ടനത്തില്‍ പരിക്ക് പറ്റിയ എംഎസ്എഫ് പ്രവര്‍ത്തകരായ മുഹമ്മദ് ഖയ്യൂബ്, മുഹമ്മദ് സുഫൈല്‍, മുഹമ്മദ് നിഹാദ് എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും, എസ്എഫ്ഐ പ്രവര്‍ത്തകരായ റോജേഷ് റോയി, ശരുണ് എന്നിവരെ ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Discussion about this post