ചെന്നൈ: ഐ.എസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍ അറസ്റ്റിലായ അഞ്ചുപ്രതികളില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ മൂന്നു പ്രതികളുമായി പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലെത്തി. നാലു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ ജില്ലാ സെഷന്‍സ് കോടതി വിട്ടുകൊടുത്ത കേസിലെ ഒന്നാം പ്രതി മുണ്ടേരിയിലെ മിഥ്‌ലജ് (26), മൂന്നാം പ്രതി പടന്നോട്ട് മൊട്ടയിലെ എം.വി. റാഷിദ് (24), അഞ്ചാം പ്രതി തലശേരിയിലെ യു.കെ. ഹംസ എന്ന ബിരിയാണി ഹംസ (57) എന്നിവരുമായാണ് സി.ഐ: വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍ എത്തിയത്.
സിറിയയിലേക്കു കടന്ന് ഐ.എസില്‍ ചേര്‍ന്ന മലയാളികളുടെ യാത്രാരേഖകളുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണു ലക്ഷ്യം.
കണ്ണൂരില്‍ നിന്ന് ഐ.എസുമായി ബന്ധപ്പെട്ട് ഭൂരിപക്ഷം പേര്‍ക്കും ചെന്നൈയുമായി ബന്ധമുണ്ടെന്ന വിവരം പോലീസിനു ലഭിച്ചിരുന്നു. ഇതോടെയാണ് അന്വേഷണം ചെന്നൈയിലേക്കും വ്യാപിപ്പിച്ചത്.
Discussion about this post