തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി മന്ത്രിതല സംഘത്തെ നിയോഗിച്ചു. വനംറവന്യൂ മന്ത്രിമാരും വൈദ്യുതി മന്ത്രിയുടെ ഇടുക്കിയില്‍ നിന്നുള്ള പ്രതിനിധിയുമായ എം.എം.മണിയുമാണ് സംഘത്തിലുള്ളത്. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഭൂപ്രശ്നം പരിഹരിക്കാന്‍ മന്ത്രിതല സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാണ് മന്ത്രിതല സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചത് സൂക്ഷമതിയില്ലാതെയാണെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. ജില്ലയിലെ കക്ഷി നേതാക്കളുമായും പ്രദേശവാസികളുമായും മന്ത്രിസംഘം സംസാരിക്കും.
മൂന്നാര്‍ ഉള്‍പ്പടെയുള്ള ഇടുക്കിയിലെ ഭൂപ്രശ്നത്തില്‍ സിപിഎംസിപിഐ പോര് രൂക്ഷമായിരിക്കുന്നതിനിടെയിലാണ് സര്‍ക്കാര്‍ മന്ത്രിതല സംഘത്തെ പ്രശ്ന പരിഹാരത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. റവന്യൂവകുപ്പിന്റെ നീക്കങ്ങള്‍ക്കെതിരേ സിപിഎം കഴിഞ്ഞ ദിവസം മൂന്നാറില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. സിപിഐയ്ക്കും റവന്യൂവകുപ്പിനും എതിരേ മന്ത്രി മണിയും ദേവികളും എംഎല്‍എ എസ്.രാജേന്ദ്രനും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭീഷണിക്ക് വഴങ്ങില്ലെന്നും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്നുമാണ് സിപിഐയുടെ നിലപാട്.
Discussion about this post