റായ്പൂര്‍: നോട്ട് നിരോധിച്ച ആദ്യ ആഴ്ച സംസ്ഥാനത്തെ ഗ്രാമ പ്രദേശത്തുനിന്ന് മാവോയിസ്റ്റുകള്‍ ഒരു ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടു ലക്ഷം രൂപ. ഈ മാസം പോലീസുമായി ഏറ്റുമുട്ടല്‍ നടത്തിയ മാവോയ്സ്റ്റ് കേന്ദ്രത്തില്‍ നിന്ന് പോലീസിന് കിട്ടിയതാണ് ഈ തെളിവ്.
നോട്ടു നിരോധനത്തിന് സര്‍ക്കാര്‍ പറഞ്ഞ കാരണങ്ങളിലൊന്ന് പണം ഭീകരതീവ്രവാദ പ്രവര്ത്തനങ്ങള്ക്കുപയോഗിക്കുന്നത് തടയാന്‍ സഹായകമാകുമെന്നായിരുന്നു. തെളിവുകിട്ടിയത് ഒരു പ്രാദേശിക നക്സല്‍ സംഘത്തിന്റെ ഒരു ബാങ്കിടപാടിനു മാത്രമാണ്. ഇത്തരത്തില്‍ ധാരാളം പണമിടപാടുകള്‍ നടന്നിട്ടുണ്ടാകാമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാവോയിസ്റ്റുകള്‍ അവരുടെ പണം പ്രദേശ വാസികളെയും മാവോയിസ്റ്റുകളുമായി പണമിടപാടു നടത്തുന്ന വന്‍കിട മുതലാളിമാരെയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ബാങ്കിലെത്തിച്ചെന്ന് മാവോയിസ്റ്റ് വിരുദ്ധ വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഡി.എം. അശ്വതി പറഞ്ഞു.
Discussion about this post