ഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിലെത്തി എന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. നിമിഷ ഇസ്‌ലാം മതത്തിലേക്ക് മാറിയതിനെ കുറിച്ചും രാജ്യം വിട്ടതിനെ കുറിച്ചും എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടണം എന്നാവശ്യപ്പെട്ടാണ് അമ്മ ബിന്ദു സമ്പത്ത് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
അഖില കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
കേരളത്തില്‍ വ്യാപകമായി നടക്കുന്ന ലൗ ജിഹാദിന്റെ ചതിക്കുഴിയില്‍ പെട്ടാണ് തന്റെ മകള്‍ നിമിഷ ഇസ്‌ലാം മതം സ്വീകരിച്ചതെന്നും അഫ്ഗാനിസ്താനിലെ ഐഎസ് ക്യാമ്പില്‍ എത്തിയതെന്നുമാണ് ബിന്ദു സമ്പത്ത് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
Discussion about this post