ഡല്‍ഹി: ബോളിവുഡ് സിനിമ പദ്മാവതിയേയും ബന്‍സാലിയെയും ബംഗാള്‍ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ ഒരുക്കമാണെന്നും ചിത്രത്തിന്റെ പ്രദര്‍ശനത്തിന് പ്രത്യേക സംവിധാനം ഒരുക്കാന്‍ തയാറാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളൊന്നും പദ്മാവതി പ്രദര്‍ശിപ്പിക്കാന്‍ തയാറല്ലെങ്കില്‍ ബംഗാള്‍ ഒരുക്കമാണ്. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് പ്രത്യേക സംവിധാനം ഒരുക്കി നല്‍കും. ബംഗാള്‍ അഭിമാനത്തോടെയും സന്തോഷത്തോടെയും ഇക്കാര്യം നിര്‍വഹിക്കുമെന്നും അവര്‍ പറഞ്ഞു. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചിത്തഭ്രമക്കാരനാണെന്നും മമത പറഞ്ഞു. ബംഗാളില്‍ നിക്ഷേപം നടത്താന്‍ കമ്പനികളെ മോദി സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു. നോട്ട് നിരോധനം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നായിരുന്നു അവകാശവാദം. എന്നാല്‍ കാഷ്മീരില്‍ നോട്ട് നിരോധനത്തിനു ശേഷം ഭീകരാക്രമണങ്ങള്‍ 12 ശതമാനം വര്‍ധിക്കുകയാണുണ്ടായതെന്നും അവര്‍ പറഞ്ഞു.
Discussion about this post