കോട്ടയം നഗരത്തില്‍ എസ്ഡിപിഐയുടെ വാഹന പ്രചാരണ ജാഥമൂലമുണ്ടായ ഗതാഗത കുരുക്കെടുത്തത് ഒരു കുരുന്നു ജീവന്. ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍പ്രതിഷേധമാണ് നടക്കുന്നത്. സംഭവം നടന്ന 21 വൈകുന്നേരം തങ്ങളുടെ സംസ്ഥാന വാഹന പ്രചാരണ ജാഥ കോട്ടയം നഗരത്തിലൂടെ കടന്നുപോയതായി എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഹസീബ് മാധ്യമങ്ങളോട് സമ്മതിച്ചിട്ടുണ്ട്.
21നാണ് ഗുളിക തൊണ്ടിയില്‍ കുരുങ്ങി പരുത്തുംപാറ നടുവിലേപറമ്പില്‍ റിന്റു-റീന ദമ്പതികളുടെ മകള്‍ അഞ്ചുവയസ്സുകാരി ഐലിന് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുവഴി നഗരത്തിലെ ഗതാഗത കുരുക്കില്‍ പെട്ടായിരുന്നു കുഞ്ഞ് മരിച്ചത്. കുഞ്ഞിനെ യഥാസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതിരുന്നതുകൊണ്ട് കുഞ്ഞ് കാറില്‍ തന്നെ ചികിത്സലഭ്യമാവാതെ മരണപ്പെടുകയായിരുന്നു
ചിങ്ങവനത്തു നിന്നും കുട്ടിയുമായി കോട്ടയത്തേക്ക് വരുന്നതിനിടയില്‍ കോടിമാത പാലത്തില്‍വച്ച് വലിയ ഗതാഗതകുരുക്കില്‍ പെട്ടു. തുടര്‍ന്ന് ഇടവഴികളിലൂടെ വണ്ടിയോടിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
അതേസമയം എസ്ഡിപിഐ നടത്തിയ ജാഥയാണ് നഗരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത് എന്നത് മറച്ചുവയ്ക്കാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചെന്നിത്തലയുടെ ജാഥയാണ് കുഞ്ഞിനെ കൊന്നത് എന്നതരത്തില്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ട്. യദാര്‍ത്ഥ വസ്തുത അറിയാതെ മറ്റുള്ളവരും ഈ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.
Discussion about this post