ഡല്‍ഹി: അഖില നാളെ സുപ്രിംകോടതിയില്‍ ഹാജരാകും. വൈകീട്ട് മൂന്ന് മണിക്കാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് അഖിലയെ ഹാജരാക്കുന്നത്. ഇന്നലെ രാത്രി ഡല്‍ഹിയിലെത്തിയ അഖിലക്കും കുടുംബത്തിനും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കേരളാ ഹൗസിലാണ് അഖിലയും കുടുംബവും തങ്ങുന്നത്. അഖിലയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാനും ഡല്‍ഹിയിലെത്തും.
കേരള ഹൗസില്‍ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പടെ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
അതേസമയം അഖിലയുടെ അച്ഛന്‍ അശോകന്‍ ഇന്ന് ഡല്‍ഹിയില്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും.
അഖിലയെ കോടതിയില്‍ വിളിച്ചുവരുത്തി നിലപാട് അറിയുമെന്ന് ഒക്ടോബര്‍ 30 നാണ് സുപ്രിം കോടതി വ്യക്തമാക്കിയത്.
അതേസമയം അഖിലയുടെ നിലപാട് തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്നും സൈനബയും സത്യസരണി ഭാരവാഹികളും കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് അഖിലയുടെ അച്ഛന്‍ അശോകന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി മാറ്റിവെച്ചിരിക്കുകയാണ്. ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റ് ഹര്‍ജികള്‍ക്കൊപ്പം ഇത് 27ന് പരിഗണിക്കുമെന്ന് വ്യക്തമാക്കി.
Discussion about this post