ഡല്‍ഹി: അഖിലയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അച്ഛന്‍ അഭിഭാഷകന്‍ മുഖേനെ നാളെ സുപ്രീം കോടതിയെ അറിയിക്കും. ഇക്കാര്യം മനസിലാക്കിയാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയതെന്നും സുപ്രീം കോടതിയെ അഖിലയുടെ കുടംബം അറിയിക്കും. മെഡിക്കല്‍ രേഖകളും ഹാജരാക്കുമെന്ന് അശോകന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
കുടുംബാംഗങ്ങളെ അസഭ്യം പറയുകയും അവരെ വേദനിപ്പിക്കുന്നതായും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ യാത്രയ്ക്കിടയില്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതായും മാതാപിതാക്കളോട് മോശമായാണ് പെരുമാറിയതെന്നും അക്കാര്യം കോടതിയെ അറിയിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഇന്നലെ ഡല്‍ഹിയിലേക്ക് പോകും വഴി തന്നെ ആരും നിര്‍ബന്ധിപ്പിച്ചല്ല മതം മാറ്റിയതെന്നും തനിക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്നുമായിരുന്നു അഖിലയുടെ വാദം. ഈ സാഹചര്യത്തില്‍ അഖില കോടതിയില്‍ ഇക്കാര്യം തന്നെയാകും അറിയിക്കുക എന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് നിര്‍ണായക നീക്കം. എന്‍ഐഎ ഇതിന് സമാനമായ റിപ്പോര്‍ട്ടുകളാവും സമര്‍പ്പിക്കുമെന്നും വാര്‍ത്തകളുണ്ട്.
നാളെ ഉച്ചയ്ക്ക് ശേഷമാണ് സുപ്രീം കോടതിയില്‍ അഖില കേസില്‍ വാദം കേള്‍ക്കുക. എന്തു കാര്യമാകും അഖില കോടതിയില്‍ വ്യക്തമാക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Discussion about this post