തിരുവനന്തപുരം: സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’എന്ന പുസ്തകമെഴുതിയതിന് മുന്‍വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി ഡയറക്ടര്‍ ജനറലുമായ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കില്ല. വകുപ്പുതല നടപടി മാത്രമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഫയല്‍ മുഖ്യമന്ത്രി തിരിച്ചു വിളിച്ചു.
ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന ശുപാര്‍ശയാണ് ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ് അടങ്ങിയ സമിതി ചീഫ്സെക്രട്ടറിക്ക് നല്‍കിയത്. എന്നാല്‍, ക്രിമിനല്‍ കേസ് എടുക്കേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജേക്കബ് തോമസിനോട് വിശദീകരണം തേടി നോട്ടീസ് അയക്കും.
ജേക്കബ് തോമസ് അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ലംഘനവും ഗുരുതരമായ അച്ചടക്കലംഘനവും നടത്തിയതായി പുസ്തകം പരിശോധിച്ച ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ്, നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, പി.ആര്‍.ഡി മുന്‍ ഡയറക്ടര്‍ കെ.അമ്പാടി എന്നിവരടങ്ങുന്ന സമിതി കണ്ടെത്തിയിരുന്നു.
അതേസമയം, താനെഴുതിയത് സര്‍വീസ് സ്റ്റോറിയല്ല, ആത്മകഥയാണെന്നാണ് ജേക്കബ്തോമസിന്റെ വിശദീകരണം.
Discussion about this post