തിരുവനന്തപുരം: ഇടത് എംഎല്‍എ പി വി അന്‍വറിനെതിരെ കൂടുതല്‍ തെളിവുകളുമായി ബി.ജെ.പി രംഗത്ത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശാണ് തെളിവുകൾ പുറത്തു വിട്ടത്. പി വി അൻവറിനെ കേന്ദ്രസർക്കാര്‍ അയോഗ്യനാക്കിയിട്ടുണ്ടെന്ന് എം ടി രമേശ് വെളിപ്പെടുത്തി. അതോടെ ഒരു കമ്പനിയുടെ ഡയറക്ടറായിരിക്കാനും അൻവറിന് നിയമപരമായി അധികാരമില്ലാതായി. നിലവിൽ 4 കമ്പനികള്‍ അൻവറിന്‍റെ പേരിലുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ പീവീസ് റിയൽറ്റേഴ്സ് എന്ന ഒരു കമ്പനിയെപ്പറ്റി മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂവെന്നും രമേശ് പറഞ്ഞു.
വിവാദമായ പി വി ആർ എന്‍റർടെയ്ൻമെന്‍റ്സിനെ കൂടാതെ ഗ്രീൻസ് ഇന്ത്യാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ്, പീവിആർ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളും അൻവറിന്‍റേതാണ്. ഇതിൽ പീവീസ് റിയൽറ്റേഴ്സ്, ഗ്രീൻസ് ഇന്ത്യാ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളുടെ ഡയറക്ടർ എന്ന നിലയിലാണ് അൻവറിനെ കേന്ദ്രം അയോഗ്യനാക്കിയത്. കേന്ദ്ര നിയമം അനുസരിച്ച് അയോഗ്യാക്കപ്പെട്ട ഡയറക്ടർക്ക് 5 വര്‍ഷത്തേക്ക് മറ്റൊരു കമ്പനിയുടേയും ഉടമസ്ഥത വഹിക്കാനാകില്ല. അൻവറിന്‍റെ കമ്പനികൾ സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷനും ഗവർണ്ണര്‍ക്കും വ്യാജസത്യവാങ്മൂലം നൽകിയ എംഎൽഎക്കെതിരെ കോടതിയേയും ഗവർണ്ണറേയും സമീപിക്കും. നിലവിലെ എല്ലാ നിയമങ്ങളും ലംഘിച്ച് കമ്പനി നടത്തുന്ന അൻവർ ജനപ്രതിനിധി സ്ഥാനം രാജിവെക്കണം. ഭൂപരിഷ്കരണ നിയമം ലംഘിച്ച് നൂറുകണക്കിന് ഏക്കർ ഭൂമി കൈവശം വെച്ചിരിക്കുന്നയാളെ സിപിഎം എംഎൽഎയാക്കിയത് എന്തിനാണെന്ന് വിശദീകരിക്കണം. അൻവറിനോട് രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിയും സിപിഎമ്മും ഭയക്കുകയാണ്. അൻവറിന്‍റെ ഇടപാടുകളിൽ സിപിഎം നേതാക്കൾക്കും പങ്കുണ്ടോയെന്ന് സംശയമുണ്ട്. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാൻ മുന്നണി മര്യാദ തടസ്സമായെന്ന് പറഞ്ഞ പിണറായിക്ക് സ്വന്തം പാർട്ടി എംഎൽഎയുടെ രാജി ആവശ്യപ്പെടാൻ എന്താണ് തടസ്സമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വാര്‍ത്താസമ്മേളനത്തില്‍ ബിജെപി പുറത്തുവിട്ട രേഖകളാണ് ചുവടെ:
Discussion about this post