ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎമ്മിനകത്തെ വിഭാഗീയത പരസ്യമായ പൊട്ടിത്തെറിയിലേക്ക്. കഞ്ഞിക്കുഴിയില്‍ അതൃപ്തിയെ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു. നേതൃത്വത്തിന്റെ നിരന്തര അവഗണനയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ടി.കെ.പളനിയാണ് പാര്‍ട്ടി വിട്ടത്. സിപിഐയിലേക്കു പോകാനാണു തന്റെ തീരുമാനമെന്നു പളനി സിപിഎംനേതൃത്വത്തെ അറിയിച്ചു.
സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലാതായി. ആശ്രിതത്വമാണ് സിപിഎമ്മിന് ഇപ്പോള്‍ വേണ്ടതെന്നും പാര്‍ട്ടി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പളനി ആരോപിച്ചു. അനുനയിപ്പിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ പളനിയെ തള്ളി സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തി. പളനി ദീര്‍ഘകാലമായി പാര്‍ട്ടിയില്‍ ഇല്ലെന്ന് ആലപ്പുഴ ജില്ല സെക്രട്ടറി സജി ചെറിയാന് പ്രതികരിച്ചു.
Discussion about this post