കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാകും. എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നാളെ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡെ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. ജ്ഞാനപീഠ പുരസ്ക്കാര ജേതാവ് രഘുവീര്‍ ചൗധരി മുഖ്യാതിഥിയാണ്.
ഡിസംബര്‍ ആറു മുതല്‍ പത്തു വരെ നടക്കുന്ന സാഹിത്യോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും വിവിധ വിഷയങ്ങളില്‍ സെമിനാറുകളും കലാ പരിപാടികളുമുണ്ടാകും.
രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖ പുസ്തക പ്രസാധകര്, എഴുത്തുകാര്‍, പുസ്തക പ്രേമികള്‍, എന്നിവര്‍ ബുക്ക് ഫെസ്റ്റിവലില്‍ പങ്കെടുക്കും.. സാഹിത്യോത്സവത്തിനോടനുബന്ധിച്ച് ഡിസംബര്‍ ആറു മുതല്‍ പത്തു വരെ കൊച്ചി ലിറ്ററേച്ചര്‍ ഫെസ്റ്റ് എന്ന പേരില്‍ ഒരു സാഹിത്യകൂട്ടായ്മയും സംഘടിപ്പിക്കപ്പെടുന്നുണ്ട്.
ജ്ഞാനപീഠ ജേതാക്കളായ സത്യവൃത ശാസ്ത്രി, ഡോക്ടര്‍ രഘുവീര്‍ ചൗധരി എന്നിവര്‍ക്കൊപ്പം അമിഷ് ത്രിപാഠി, ആനന്ദ് നീലകണ്ഠന്, സി രാധാകൃഷ്ണന്, യു എ ഖാദര്‍, പ്രൊഫസര്‍ എം ലീലാവതി, വി പി ധനഞ്ജയന്, ശാന്ത ധനഞ്ജയന്, പ്രൊഫസര്‍ എം കെ സാനു, പ്രഭു ചൗള, പി വത്സല, നരേന്ദ്ര കോഹ്ലി, കെ എല്‍ മോഹന വര്‍മ്മ, സേതു, എം മുകുന്ദന് തുടങ്ങിയവര്‍ പുസ്തകോത്സവത്തില്‍ പങ്കെടുക്കും.
കെ.ഐ.ബി.എഫ്. ഏര്‍പ്പെടുത്തിയിട്ടുള്ള ബാലാമണിയമ്മ പുരസ്കാരം കെ.എല്‍. മോഹന വര്‍മയ്ക്കും മാധ്യമ പുരസ്കാരം തോമസ് ജേക്കബ്ബിനും സമ്മാനിക്കും.
പത്ത് വര്‍ഷങ്ങളായി സംഘടിപ്പിക്കപ്പെടുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റിവല്‍, ചില്‍ഡ്രന്‍സ് ലേണിംഗ് ഫെസ്റ്റിവല്‍, വര്‍ണോത്സവം എന്നിവയും പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും. മികച്ച കഥാകൃത്തുക്കള്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും മികച്ച നിലവാരം പുലര്‍ത്തിയ പുസ്തക പ്രസാധകനും അവാര്‍ഡുകള്‍ സമ്മാനിക്കും.
Discussion about this post