മലപ്പുറം: മലപ്പുറം ജില്ലയിലെ പറപ്പൂര് പഞ്ചായത്തില്‍ എസ്.ഡിി.പി.ഐ-സിപിഎം സഖ്യം. വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ സി.പി.എം പഞ്ചായത്ത് ഭരണം പിടിച്ചു. അഞ്ച് കോണ്‍ഗ്രസ് വിമതന്മാരും സി.പി.എം സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു. സി.പി.എമ്മിന്റെ കാലടി ബഷീറിനെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ പരസ്പരം സംഘര്‍ഷം ഉണ്ടെങ്കിലും മലപ്പുറത്ത് കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന ആരോപണം ശരിവെക്കുന്നതാണ് പറപ്പൂര് പഞ്ചായത്തിലെ സഖ്യം. നേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സിപിഎം ചിലയിടത്ത് എസ്ഡിപിഐയുമായി രഹസ്യ സഖ്യം ഉണ്ടാക്കിയിരുന്നു.
Discussion about this post