യുപി മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഏറെ പ്രിയപ്പെട്ട വാര്‍ത്തയാണ് രാമജന്മഭൂമിയായ അയോധ്യയിലെ വിജയം. ഇതാദ്യമായി അയോധ്യ ടൗണിന് ഒരു മേയറെ ലഭിച്ച ആഹ്ലാദത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. പ്രത്യേകിച്ചും അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ തുടങ്ങാനാവുമെന്ന പ്രതീക്ഷ നിലനില്‍ക്കെ.
അയോധ്യയും മഥുരയും കോര്പ്പേറഷനാക്കുമെന്ന യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം വന്നതു മുതല്‍ ക്ഷേത്ര നഗരി പിടിച്ചെടുക്കാനുള്ള ശ്രമം ബിജെപി തുടങ്ങിയിരുന്നു.
ഋഷികേശ് ഉപാധ്യാത മേയറായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ആ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്. സമാജ് വാദി പാര്‍ട്ടിയുടെ ഗുല്‍ഷണ്‍ ബിന്ദുവിനെ 3601 വോട്ടിനാണ് അദ്ദേഹം തോല്പിച്ചത്.
അയോധ്യയില്‍ രാമക്ഷേത്രം ഉയരുക എന്ന ഏത് അയോധ്യ വാസികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് ഉപാധ്യായ പറയുന്നു.
Discussion about this post