പൂണെ: അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളില്‍ ശത്രുക്കള്‍ക്ക് ഊഹിക്കാന്‍ കഴിയാത്ത വിധം വ്യത്യസ്തയുണ്ടാകുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. 2016-ല്‍ നിയന്ത്രണരേഖ കടന്ന് പാക്ക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണവും 2015-ലെ മ്യാന്മര് സൈനിക നടപടിയും പോലുള്ള പല വഴികളും സൈന്യത്തിനറിയാം. ഒരിക്കല്‍ അവലംബിച്ച മാര്‍ഗം വീണ്ടും തേടില്ല. കാരണം അതില്‍ പുതുമയൊന്നുമില്ലെന്നും റാവത്ത് പറഞ്ഞു. മാധ്യമപ്രവര്‍ത്തകനും പ്രതിരോധ നിരീക്ഷനുമായ നിതിന്‍ ഗോഖ്ലെയുടെ ”സെക്യൂരിറ്റി ഇന്ത്യ, ദ മോദി വേ” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പൂനെയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”അതിര്‍ത്തി നിയന്ത്രണ രേഖ കടന്നുള്ള ആക്രമണങ്ങള്‍ക്ക് സൈന്യത്തിനു മുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഇന്ത്യന്‍ സേന ഒരിക്കല്‍ അവലംബിച്ച മാര്‍ഗം ആവര്‍ത്തിക്കാറില്ല. അതില്‍ പുതുമയൊന്നുമില്ല. ശത്രുഭാഗത്തുള്ളവര്‍ക്ക് ഊഹിക്കാന്‍ പോലുമാകാത്ത വിധത്തില്‍ പുതിയ രീതിയിലുള്ള ആക്രമണത്തിന് പദ്ധതിയിട്ട് നടപ്പിലാക്കുകയാണ് ചെയ്യുക” റാവത്ത് വിശദീകരിച്ചു.
2016-ല്‍ നിയന്ത്രണരേഖ കടന്ന് പാക്ക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണവും 2015ലെ മ്യാന്മര് സൈനിക നടപടിയും പോലുള്ള പല വഴികളും സൈന്യത്തിനറിയാം. മണിപ്പൂരില്‍ 18 ഇന്ത്യന്‍ സൈനികരുടെ ജീവന് നഷ്ടപ്പെട്ടതിന് മറുപടി നല്‍കേണ്ടത് അത്യാവശ്യമായതിനാലാണ് മ്യാന്മര് അതിര്‍ത്തിയിലെ സൈനിക നടപടി സൈന്യം ആസൂത്രണം ചെയ്തതെന്നും റാവത്ത് വ്യക്തമാക്കി.
സൈന്യത്തിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍മാരുടെ കേഡര്‍ റിവ്യൂ സംവിധാനം അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. സൈന്യത്തില്‍ സ്ഥാനക്കയറ്റം കിട്ടുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. 0.18 ശതമാനം പേര്‍ക്ക് മാത്രമാണ് ടു സ്റ്റാര്‍ റാങ്ക് കിട്ടുന്നത്. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍മാരുടെ കേഡര്‍ റിവ്യൂ സംവിധാനം കഴിഞ്ഞ 10 വര്‍ഷമായി ചുവപ്പുനാടയില്‍ കുടുങ്ങി പരിഗണിക്കപ്പെടാതെ കിടക്കുകയായിരുന്നു. 457 സുബേദാര്ഫ മേജര്‍ ഒഴിവുകളില്‍ ഉള്‍പ്പെടെ 1.4 ലക്ഷം ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍മാര്‍ക്ക് സ്ഥാനകയറ്റമുണ്ടാകുമെന്നും റാവത്ത് അറിയിച്ചു.
Discussion about this post