വാഷിങ്ടണ്‍: ഹൈദരാബാദില്‍ നടന്ന ആഗോള സംരംഭക ഉച്ചകോടി(ജിഎഎസ്)യുടെ സംഘാടന മികവിനെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് ട്രംപ് സംതൃപ്തി അറിയിച്ചത്.
നവംബര്‍ 28-ന് തുടങ്ങിയ ഉച്ചകോടിയില്‍ ട്രംപിന്റെ മകളും പ്രസിഡന്റിന്റെ ഉപദേശകയുമായ ഇവാന്‍ക ട്രംപും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഇവാന്‍ക ഇന്ത്യയിലെത്തിയത്.
മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയാണ് ജിഇഎസ് ആരംഭിച്ചത്. ഇതാദ്യമായാണ് ജിഇഎസ് ഇന്ത്യയില്‍ നടക്കുന്നത്. നീതി ആയോഗാണ് പരിപാടിയുടെ സംഘാടകര്‍.
Discussion about this post