മലപ്പുറം താന്നൂരില്‍ നബി ദിനറാലിയ്ക്കിടെ സുന്നി വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ ഏഴ് പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, എല്ലാവരും ഒളിവിലാണെന്നും പോലിസ് പറഞ്ഞു. ഇന്നലെയാണ് താന്നൂര് ഉണ്യാലില്‍ നബിദിന റാലിയ്ക്കിടെ സുന്നി വിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്. ആറ് പേര്‍ക്ക് സംഘട്ടനത്തിനിടെ വെട്ടേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
എപി വിഭാഗവും, ഇ.കെ സുന്നി വിഭാഗം പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. സിപിഎം പ്രവര്‍ത്തകര്‍ നബിദിന റാലിയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് ഇന്ന് താന്നൂരില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. കനത്ത സുരക്ഷയാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post