തിരുവനന്തപുരം: ദുരിതബാധിത മേഖലയായ വിഴിഞ്ഞം സന്ദര്‍ശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് തലസ്ഥാനത്തെത്തി. വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് മന്ത്രി തിരുവനന്തപുരത്തെത്തിയത്.
വിഴിഞ്ഞം, പൂന്തുറ, പൂവാര്‍ എന്നിവിടങ്ങളും മന്ത്രി സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. തലസ്ഥാനത്ത് നടക്കുന്ന അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍, നാവികസേന, തീരദേശ സേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
ഞായറാഴ്ച വൈകുന്നേരം കന്യാകുമാരിയില്‍ എത്തിയ മന്ത്രി കന്യാകുമാരിയില്‍ ഓഖി ചുഴലിക്കാറ്റ് വിതച്ച നഷ്ടങ്ങള്‍ വലയിരുത്തി. തുടര്‍ന്ന് ശുചീന്ദ്രത്ത് എത്തി പഴയാറ് വെള്ളം കെട്ടിയ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു.നാഗര്‍കോവില്‍, ചുങ്കാന്‍കട,വില്ലുക്കുറി കാരവിള ഭാഗങ്ങളിലെ കൃഷിനാശവും മന്ത്രി വിലയിരുത്തി. കൊല്ലങ്കോട്ടും, നീരോടിയിലും മത്സ്യതൊഴിലാളികളെയും കണ്ടു. കളക്ടറുമായി നാശ നഷ്ടങ്ങളെക്കുറിച്ച് അവര്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
Discussion about this post