ഡല്‍ഹി: നാവികസേനാ ദിനത്തില്‍ നാവികസേന ഉദ്യോഗസ്ഥര്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി സന്ദേശം അറിയിച്ചത്.
സന്ദേശത്തോടൊപ്പം ഇന്ത്യന്‍ നാവികസേനയുടെ ശക്തി ഉയര്‍ത്തിക്കാട്ടുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ സന്ദേശത്തിലൂടെ ഇന്ത്യയുടെ ചരിത്രത്തില്‍ നാവികസേന നല്കിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു.
കൂടാതെ, തന്റെ സന്ദേശത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ അടിത്തറ പാകിയതായി വിശ്വസിക്കപ്പെടുന്ന ഛത്രപതി ശിവജി മഹാരാജിന്റെ സംഭാവനകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. നാവികസേന ദിനത്തിന്റെ 47-ാം വാര്‍ഷികമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്.
On Navy Day, greetings to all navy personnel and their families. pic.twitter.com/O36rKhnC4I
— Narendra Modi (@narendramodi) December 4, 2017
Discussion about this post