ഡൽഹി: മുല്ലപ്പെരിയാർ ഡാമിൽ കേരളം മുല്ലപ്പെരിയാറിൽ കേരളം പാർക്കിംഗ് ഗ്രൗണ്ട് പണിയുന്നതുമായി ബന്ധപ്പെട്ട കേസിൽ തത്‌സ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവ്. കേരളം ഇതുവരെ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ അംഗീകരിച്ച കോടതി, പുതിയ നിർമാണങ്ങൾ നടത്തരുതെന്നും നിർദ്ദേശിച്ചു.
അണക്കെട്ടിന്റെ പരിധിക്കുള്ളിലാണ് ഗ്രൗണ്ട് പണിയുന്നതെന്നും പാട്ടത്തിന് നൽകിയ സ്ഥലം കേരളം കൈയേറിയെന്നും ആരോപിച്ചാണ് തമിഴ്നാടിന്റെ സുപ്രീം കോടതിയെ സമീപിച്ചത്. പാർക്കിംഗ് മേഖല നിർമ്മിച്ചാൽ അണക്കെട്ടിലെ ജലനിരപ്പ് കുറയുമെന്നും അതിനാൽ തമിഴ്നാടിന് ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്നും തമിഴ്നാട് പറയുന്നു. കോടതി ഇടപെട്ട് പാർക്കിംഗ് നിർമ്മാണം നിർത്തിവയ്പ്പിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post