Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

”വിഴിഞ്ഞത്ത് മുഖ്യമന്ത്രിയെ തടഞ്ഞത് കോണ്‍ഗ്രസുകാര്‍”- മത്സ്യത്തൊഴിലാളികളുടെ വികാരപ്രകടനത്തെ അപമാനിച്ച് കോടിയേരി ബാലകൃഷ്ണന്‍

by Brave India Desk
Dec 8, 2017, 12:27 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: വിഴിഞ്ഞത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായെത്തിയത് മത്സ്യത്തൊഴിലാളികളല്ലെന്നും കോണ്‍ഗ്രസുകാരാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് മത്സ്യത്തൊഴിലാളി പ്രതിഷേധത്തെ അപമാനിച്ച് കോടിയേരി രംഗത്തെത്തിയത്. ഓഖി ദുരന്തം നേരിടുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടുവെന്ന് കാണിച്ച് വിഴിഞ്ഞത്തെയും, പൂന്തുറയിലേയും മത്സ്യത്തൊഴിലാളികള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. വിഴിഞ്ഞത്ത് നിന്ന് പ്രതിഷേധം മൂലം ഔദ്യോഗിക വാഹനത്തില്‍ കയറാനാവാതെ മുഖ്യമന്ത്രി തിരിച്ചു പോരേണ്ട സാഹചര്യവും ഉണ്ടായി. അന്നൊന്നും ഉയര്‍ത്താത്ത വാദഗതികളാണ് ദേശാഭിമാനി ലേഖനത്തില്‍ കോടിയേരി പങ്കുവെക്കുന്നത്.

പ്രകൃതിദുരന്തത്തെ രാഷ്ട്രീയ വില്‍പ്പനച്ചരക്കാക്കുന്ന നീചപ്രവൃത്തിയില്‍ ചില രാഷ്ട്രീയനേതാക്കള്‍ ഏര്‍പ്പെട്ടതായും അവരെ സഹായിക്കാന്‍ ചില മാധ്യമങ്ങളും മുന്നിട്ടിറങ്ങിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി മത്സ്യത്തൊഴിലാളികളോട് ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് പുറത്തേക്കുവരുമ്പോള്‍ മുഖ്യമന്ത്രിയുടെ കാറ് തടഞ്ഞ് ഏതാനും കോണ്‍ഗ്രസുകാര്‍ കരുതിക്കൂട്ടി രാഷ്ട്രീയക്കളി നടത്തി. എന്നിട്ട് കോണ്‍ഗ്രസുകാര്‍ നടത്തിയ രാഷ്ട്രീയക്കളിയെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധമെന്നമട്ടില്‍ ചിത്രീകരിക്കുകയായിരുന്നു ഒരു കൂട്ടം മാധ്യമങ്ങള്‍ ചെയ്തത്.- കോടിയേരി ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

പ്രകൃതിക്ഷോഭത്തിനു ശേഷമുള്ള ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ ഒരുവിധത്തിലുള്ള പ്രാദേശിക മനോഭാവവും രാഷ്ട്രീയ വിവേചനവും കേന്ദ്രസര്‍ക്കാര്‍ കാണിക്കരുത്. തമിഴ്നാട് മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിക്കുകയും എന്നാല്‍, കേരളത്തിലെ കാര്യങ്ങള്‍ ഇവിടത്തെ മുഖ്യമന്ത്രിയോട് ആരായാതിരിക്കുകയുംചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടി ഉചിതമായില്ല. ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തെത്തുന്നതറിഞ്ഞ് ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി അതിനേക്കാല്‍ വലിയ ദുരിതം നേരിട്ട കേരളത്തിന്റെ കാര്യത്തില്‍ ഒരു ട്വീറ്റ് പോലും ചെയ്തില്ലെന്നും അദ്ദേഹം ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ഇതൊക്കെയാണെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിരോധസേനയുടെ സംവിധാനങ്ങള്‍ നല്‍കുന്നതിലും കേന്ദ്രമന്ത്രിമാരെ കേരളത്തിലേക്ക് അയക്കുന്നതിലുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടിയിട്ടുണ്ടെന്നും കോടിയേരി പറയുന്നു.

Tags: kodiyeri balakrishanan
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies