ഡല്‍ഹി: ഉടമയെ വഞ്ചിച്ച് ഹോട്ടല്‍ തട്ടിയെടുത്ത കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ ബന്ധുക്കള്‍ക്കെതിരെ സിബിഐ അന്വേഷണം. ചിദംബരത്തിന്റെ ഭാര്യാ സഹോദരി പദ്മിനിയാണ് കേസിലെ മുഖ്യപ്രതി. ഡോ.കെ കതിര്‍വെല്‍ എന്നയാള്‍ ആണ് പരാതിക്കാരന്‍. താന്‍ കൂട്ടുപങ്കാളിയായ ഹോട്ടല്‍ ആണ് പദ്മിനി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തട്ടിയെടുത്തുവെന്നാണ് കതിര്‍വെലിന്റെ പരാതി.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പദ്മിനി മരണമടഞ്ഞിരുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കതിര്‍വെല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചിദംബരത്തിനും കുടുംബാംഗങ്ങള്‍ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കുമെതിരെ പരാതിയുമായി 2016 സെപ്തംബറില്‍ സിബിഐയെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ ഒരു നടപടിയുമുണ്ടായില്ലെന്ന് ഡോ.കതിര്‍വെല്‍ പറയുന്നു.
തിരുപ്പൂരിലെ കംഫര്‍ട്ട് ഇന്‍ ഹോട്ടല്‍ ആണ് 2007-ല്‍ ബാങ്ക് അധികൃതരുടെ ഒത്താശയോടെ പദ്മിനി തട്ടിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു.
Discussion about this post