സിപിഎമ്മിനെ വെട്ടിലാക്കി കടകംപള്ളി സഹകരണ ബാങ്കിലെ ജീവനക്കാരന് വിഎന്‍ ജയശങ്കറിന്റെ മരണം വീണ്ടും സജീവ ചര്‍ച്ചയാകുന്നു. സിപിഎം പേട്ട ലോക്കല്‍ കമ്മിറ്റിയില്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ ജയശങ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച സംഭവം പുറത്തായതാണ് ഇപ്പോഴത്തെ ചര്‍ച്ചയ്ക്ക് കാരണമായത്. ലോക്കല്‍ കമ്മറ്റി സെക്രട്ടറി രാമചന്ദ്രനാണ് സമ്മേളനത്തില്‍ ഈ വിഷയം ചര്‍ച്ചയാക്കിയത്. പ്രതിനിധി സമ്മേളനത്തിന് ഒടുവില്‍ സംസാരിച്ച ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ആരോപണം തള്ളുകയും, വിഭാഗീയതക്ക് നീക്കം നടത്തിയാല്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന മുന്നറിയിപ്പും നല്കുകകയും ചെയ്തുവെന്നാണ് വിവരം.
സിപിഎം സമ്മേളന തന്നെ വിഷയം ചര്‍ച്ചയ്ക്കെടുത്തതോടെ ബിജെപി നേതാവ് കെ സുരേന്ദ്രന് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. സുരേന്ദ്രന് ജയശങ്കറിന്റെ ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന് ആവശ്യപ്പെട്ടു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തുറന്നു പറഞ്ഞപ്പോള്‍ മന്ത്രിയുടെ സ്വന്തക്കാരനായ ബാങ്ക് പ്രസിഡന്റ് വക്കീല്‍ നോട്ടീസ് അയച്ചു മുങ്ങിയെന്ന കാര്യം പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന് വിഷയം വീണ്ടും ഉന്നയിച്ചത്.
ഈ വിവരം തുറന്നുപറഞ്ഞപ്പോള്‍ എനിക്കെതിരെ വക്കീല്‍ നോട്ടീസയച്ചു മുങ്ങിയതാണ് മന്ത്രിയുടെ സ്വന്തക്കാരനായ ബാങ്ക് പ്രസിഡണ്ട്. ഇപ്പോഴിതാ പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറി തന്നെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നു. ഇക്കാര്യം അടിയന്തിരമായി അന്വേഷിക്കാന്‍ കേരളാ പൊലീസ് തയ്യാറാവണം. കൊന്നതാണെങ്കില്‍ എന്തിനു കൊന്നുവെന്നും ആരാണ് കൊലക്കുപിന്നിലെന്നും ജനങ്ങള്‍ക്കറിയണം. കുററവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് തയ്യാറാവണം. ദുരൂഹത നീക്കാന്‍ മുഖ്യമന്ത്രിയും ഡി. ജി. പിയും അടിയന്തിരനടപടി സ്വീകരിക്കണം.
-സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
ജയശങ്കര്‍ ജീവനക്കാരനായിരുന്ന കടകംപള്ളി സഹകരണ ബാങ്കില്‍ ഒരു മന്ത്രിക്കും അദ്ദേഹത്തിന്റെ പത്നിക്കുമുള്‍പ്പെടെ കോടികളുടെ അനധികൃത നിക്ഷേപമുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കടകംപള്ളി, കരകുളം, പേരൂര്‍ക്കട ബാങ്കുകളില്‍ ഇത്തരത്തില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും ആരോപണം ഉയര്‍ന്നു.ഇതിനു പിറകെ ജയശങ്കറിന്റെ മരണവുമുണ്ടായതോടെ മരണം ദുരൂഹമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.
ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണ് സിപിഎം അംഗം കൂടിയായ ജയശങ്കര്‍ എന്നും കെ സുരേന്ദ്രന് പറഞ്ഞിരുന്നു. നേരത്തെ കടകമ്പള്ളി സര്‍വീസ് സഹകരണബാങ്കില്‍ നിന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയ ശതകോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സംസ്ഥാനമന്ത്രിസഭയിലെ ഒരംഗത്തിന്റേയും അദ്ദേഹത്തിന്റെ ബന്ധുക്കളുടേതുമാണെന്ന് ഉറപ്പായതായും ഇതു സംബന്ധിച്ച കേസ്സ് ഒതുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിച്ചെന്നും സുരേന്ദ്രന് ആരോപിച്ചിരുന്നു.
https://www.facebook.com/KSurendranOfficial/posts/1554241087993855
Discussion about this post