പാൽഘർ (മഹാരാഷ്ട്ര): പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ആറു മാസത്തിനകം പാക് അധീന ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാരാഷ്ട്രയിലെ പൽഘറിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 10 വർഷം കൊണ്ട് നമ്മൾ പുതിയ ഒരു ഇന്ത്യയെ ആണ് കാണുന്നത്. നമ്മുടെ അതിർത്തികൾ സുരക്ഷിതമാക്കപ്പെട്ടു, തീവ്രവാദത്തെയും നക്സലിസത്തെയും അടിച്ചമർത്തി.
മുംബൈ ഭീകരാക്രമണം നടന്നപ്പോൾ, തീവ്രവാദികൾ അതിർത്തി കടന്നു വന്നതാണെന്നാണ് കോൺഗ്രെസ്സുകാർ പറഞ്ഞിരുന്നത്, അന്നും നമ്മുടെ കയ്യിൽ മിസൈലുകൾ ഉണ്ടായിരിന്നു. എന്നാൽ കോൺഗ്രസ് ഭരണകൂടം ഒന്നും ചെയ്തില്ല.
“കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ പാകിസ്ഥാനിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ ഏജൻസികൾ ഇതിന് പിന്നിലുണ്ടെന്നും ഈയിടെ ഒരു വലിയ ബ്രിട്ടീഷ് പത്രം എഴുതി, എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ ഞങ്ങൾ ഞങ്ങളുടെ ശത്രുവിനെ ആരാധിക്കുന്ന കൂട്ടത്തിലുള്ളവരല്ല. നമ്മുടെ ആളുകളെ ആരെങ്കിലും കൊന്നാൽ ഞങ്ങൾ അവരെ ആരാധിക്കില്ല, മറിച്ച് അവർ അർഹിക്കുന്ന ഉത്തരം നൽകും.
പാക് അധീന കശ്മീരിനെ രക്ഷിക്കുക എന്നത് പാകിസ്ഥാന് ബുദ്ധിമുട്ടാണ്. പ്രധാനമന്ത്രി മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകട്ടെ, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകും. അത്തരം പ്രവർത്തനങ്ങൾക്ക് ധൈര്യം ആവശ്യമാണ്,” മുഖ്യമന്ത്രി യോഗി പറഞ്ഞു
Discussion about this post