തിരുവനന്തപുരം: ഭാരതം ശ്രമിക്കുന്നത് വിശ്വഗുരു ആകാനാണെന്നും നിലവിൽ തന്നെ ഇലക്‌ട്രോണിക്‌സ് രംഗത്ത് ഭാരതം ലോകത്തിന്റെ തന്നെ വഴി കാട്ടിയായി മാറിയതായും വ്യക്തമാക്കി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്.ടെക്നോളജിയുടെ കാര്യത്തിൽ ലോകത്തെ മറ്റേത് സാങ്കേതിക തികവുള്ള രാജ്യത്തെയും പോലെ മികവ് പുലര്‍ത്തുന്ന രാജ്യമായി നമ്മൾ മാറിയെന്നും അദ്ധേഹം തുറന്നു പറഞ്ഞു.
ഭാരതീയ വിചാര കേന്ദ്രം നടത്തിയ പൂര്‍ണം സെമിനാറില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രങ്ങളുടെ വികാസത്തിനും വളര്‍ച്ചക്കും ആധാരം സൈനിക ശക്തി മാത്രമല്ല ശാസ്ത്ര സാങ്കേതികരംഗത്തെ മുന്നേറ്റവുമാണ്. വിദ്യാര്‍ത്ഥികള്‍ അവരുടെ ഉള്ളിലെ താത്പര്യങ്ങള്‍ വളര്‍ത്തുകയും അവ നേടിയെടുക്കാന്‍ കഠിനാധ്വാനം നടത്തണമെന്നും ഡോ. സോമനാഥ് പറഞ്ഞു.
പത്താം ക്ലാസും പ്ലസ്ടുവും കഴിഞ്ഞ കുട്ടികളിലെ കഴിവുകളെയും താല്‍പര്യങ്ങളെയും വിശദമായ അപഗ്രഥനങ്ങളിലൂടെ തിരിച്ചറിയുകയും അതിലൂടെ നല്ലൊരു ജീവിതം കെട്ടിപ്പെടുക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നതിലൂടെ പുതിയൊരു സമൂഹത്തെയാണ് വിചാരകേന്ദ്രം വാര്‍ത്തെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post