Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അർദ്ധരാത്രി ഉണർന്നുനോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു; ആശുപത്രികൾ കയറിയിറങ്ങിയിട്ടും ഏകമകൾ നഷ്ടപ്പെട്ട ദു;ഖത്തിൽ പിതാവ്

by Brave India Desk
May 18, 2024, 06:01 pm IST
in Kerala
Share on FacebookTweetWhatsAppTelegram

 

കൊച്ചി; ചികിത്സയ്ക്കായി പ്രമുഖ ആശുപത്രികൾ കയറി ഇറങ്ങിയിട്ടും ഏകമകളുടെ അസുഖം പോലും കണ്ടുപിടിച്ച് ജീവൻ രക്ഷിക്കാനാവാത്തതിന്റെ ദു:ഖം പങ്കുവയ്ക്കുന്ന പിതാവിന്റെ പോസ്റ്റ് ചർച്ചയാവുന്നു. സുനുകുമാർ പുരുഷോത്തമൻ എന്ന പ്രൊഫൈലിലെ കുറിപ്പാണ് ചർച്ചയാവുന്നത്. കാഴ്ചയിൽ ആരോഗ്യവതിയായിരുന്ന 22 കാരിയ്ക്ക് തലവേദനയും ബോധക്ഷയവും ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നത്. വേദന കൊണ്ട് പുളഞ്ഞപ്പോഴും പെയിൻ കില്ലർ നൽകി തിരിച്ചയക്കുകയായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു. പിന്നീട് പല പ്രമുഖ ആശുപത്രികളുടെ സഹായം തേടിയെങ്കിലും അവസാനം രോഗനിർണയത്തിന് പോലും കാത്ത് നിൽക്കാതെ മകൾ ഈ ലോകത്ത് നിന്ന് മടങ്ങുകയായിരുന്നുവെന്ന് പിതാവ് പറയുന്നു.

Stories you may like

മോഹൻലാലിൻറെ അമ്മ ശാന്തകുമാരി അന്തരിച്ചു, അന്ത്യം കൊച്ചി എളമക്കരയിലെ വീട്ടിൽ

ശബരിമല സ്വർണക്കൊള്ള : മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

കുറിപ്പിൻ്റെ പൂർണരൂപം

എന്റെ മകൾ കീർത്തിയുടെ വിയോഗത്തെ പറ്റി പലരും ചോദിച്ചു, അതിനാൽ ആണ് ഈ പോസ്റ്റ്.
ചടങ്ങുകളിൽ പങ്കെടുക്കുകയും അനുശോചനം അറിയിക്കുകയും ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു..
ഞാനും കലയും മോളോടൊപ്പം 27th ഏപ്രിൽ മുതൽ പോണ്ടിച്ചേരിയിൽ ഉണ്ടായിരുന്നു.
ഈ മാസം രണ്ടാം തീയതി വൈകിട്ട് അവൾ ഞങ്ങളെ വീട്ടിൽ പോകുവാൻ ഉള്ള ബസിൽ ഡ്രോപ്പ് ചെയ്തു കാറിൽ ഡ്രൈവ് ചെയ്തു പോകവേ വൈകിട്ട് ഏകദേശം 7. 45 ഓട് കൂടി ഒരു തലവേദനയും ബോധ ക്ഷയവും അനുഭവപ്പെട്ടു.. അപ്പോൾ തന്നെ കാർ റോഡിൽ നിന്ന് പോയി. ആരൊക്കെയോ വാഹനം തള്ളി സൈഡ്ആക്കി നിർത്തി. പിന്നെ അവൾ ഞങ്ങളെയും ഫ്രണ്ട് നെയും ഫോൺ ചെയ്തു. ഫ്രണ്ട് വന്നു ഉടനെ മഹാത്മാ ഗാന്ധി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചു. അവർ മൈഗ്രേൻ / ടെൻഷൻ കൊണ്ട് ഉണ്ടാകുന്നതു ആണ് എന്ന് പറഞ്ഞു പെയിൻ കില്ലർ നൽകി അൽപ്പം വേദന ശമിച്ചപ്പോൾ വീട്ടിൽ പോയി. ഞങ്ങൾ ബസിൽ നിന്നും ഇറങ്ങി ഹോഡ്‌പിറ്റലിൽ എത്തി.
മെയ് 03 – വീണ്ടും തലവേദ ഉണ്ടായി. ഉടനെ മഹാത്മാ ഗാന്ധി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തി ന്യൂറോ / സയ്‌ക്കാട്രി ഡോക്ടർസ്നെ കണ്ടു .. MRI / EEG എല്ലാം എടുത്തു. എല്ലാം നോർമൽ ആണ് എന്ന് പറഞ്ഞു മൈഗ്രൈൻ ഉള്ള മെഡിസിൻ തന്നു. അന്ന് വൈകിട്ട് വീണ്ടും തലവേദ ഉണ്ടായി എമെർജെൻസിയിൽ ഹോഡ്‌പിറ്റലിൽ പോയി. പെയിൻ കില്ലർ കൊടുത്തു വിട്ടു.
മെയ് 05 – വീണ്ടും വീണ്ടും തലവേദ ഉണ്ടാകുന്നതിനാൽ ഞങ്ങൾ ഒരു ടാക്സി പിടിച്ചു പോണ്ടി യിൽ നിന്നും കേരളത്തിലെ ബേസ്ഡ് ഹോസ്പിറ്റൽ എന്ന് പേരുകേട്ട “ആസ്റ്റർ മെഡിസിറ്റി” യിലെക്കു പോയി.
മെയ് 06 – ആസ്റ്റർ മെഡിസിറ്റിയിൽ എത്തി. ന്യൂറോ Dr. സന്ദീപ് പദ്മനാഭനേ കണ്ടു. അദ്ദേഹം മെയ് 03 നു എടുത്ത MRI നോക്കി ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു. എന്നിട്ടു ന്യൂറോ പ്രശ്നം അല്ല ടെൻഷൻ കാരണം ആകും, സയ്‌ക്കാട്രി ഡോക്ടർ ഐശ്വര്യയെ കാണാൻ നിർദ്ദേശിച്ചു. അപ്പോൾ എല്ലാം മോൾക്ക് ഇരിക്കാൻ പോലും വയ്യാ. ഭയങ്കര തലവേദയും വെപ്രാളവും ആയിരുന്നു. അവൾ പലവട്ടം പറഞ്ഞു അവൾക്കു ടെൻഷൻ ഒന്നും ഇല്ല എന്ന്. ഡോക്ടർ ഐശ്വര്യയെ കണ്ടു അവർ Clonazepam 0.5 Mg ദിവസവും വൈകിട്ട് കഴിക്കാൻ നിർദ്ദേശിച്ചു. ഞങ്ങൾ ഹോട്ടലിൽ എത്തി ഉടനെ അവൾ വീണ്ടും ഛർദ്ദിച്ചു തളർന്നു വീണു. ഞങ്ങൾ അവളെ വീണ്ടും “ആസ്റ്റർ മെഡിസിറ്റിയിൽ” എത്തിച്ചു എമെർജെൻസി യിൽ അഡ്മിറ്റ് ആക്കി. പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു അവൾ അന്ന് രാത്രി ഉറങ്ങി. CBC – ബ്ലഡ് ടെസ്റ്റ് , ലിവർ ഫങ്ക്ഷന് ടെസ്റ്റ്, മൂത്രം ടെസ്റ്റ് നടത്തി result ഒന്നും അസാധാരണമായിരുന്നില്ല.
മെയ് 07 – Dr. Geetha Philips കീർത്തിയെ കണ്ടു. അന്നും രാവിലെ മുതൽ തലവേദ ഉണ്ടായിരുന്നു. ചെസ്ററ് X – Ray എടുത്തു.. ദിവസം മൊത്തവും തലവേദ ആഹാരം ഒന്നും കഴിച്ചില്ല. Dr Aiswarya S Mohan (Specialist – Psychiatry) കീർത്തിയെ കണ്ടു. തലവേദ കൂടുമ്പോൾ Lonazep 0.5 എന്ന മരുന്ന് കൊടുക്കാൻ പറഞ്ഞു. അത് കൊടുത്തു. എന്നിട്ടും കുറവ് ഉണ്ടായില്ല. അന്ന് രാത്രി തലവേദന കാരണം ഉറങ്ങിയില്ല. രാത്രി Alprax 0.25 എന്ന ടാബ്‌ലെറ്റും Lonazep 0.5 വീണ്ടും കൊടുത്തു. രാവിലെ നാലുമണി ആയപ്പോൾ അൽപ്പം ഉറങ്ങി.
മെയ് 08 – രാവിലെ ഉണർന്നപ്പോൾ മുതൽ തലവേദ ആയിരുന്നു. ആഹാരം ഒന്നും കഴിച്ചില്ല. ഒരു മാമ്പഴം കൊടുത്തു ഉച്ച കഴിഞ്ഞു പിന്നെ കുറച്ചു ഈന്തപ്പഴവും കഴിച്ചു. പകൽ എന്തൊക്കയോ ടാബ്‌ലറ്റുകൾ കൊടുത്തു. അന്നും രാത്രി തലവേദ കാരണം ഉറങ്ങിയില്ല. രാത്രി Alprax 0.25 എന്ന ടാബ്‌ലെറ്റും Lonazep 0.5 വീണ്ടും കൊടുത്തു. ഉറങ്ങിയില്ല.
മെയ് 09 – രാവിലെ മുതൽ നിർത്താതെ നിലവിളി ആണ്. വേദന കാരണം മോൾ നിലവിളിക്കുകയും കിടന്നു പുളയുകയും ആയിരുന്നു. ഭക്ഷണം ഒന്നും കഴിക്കുന്നില്ല. അവൾ പറയുന്നത് ഒന്നും നമ്മുക്ക് മനസിലാകുന്നില്ല. നാക്ക് കുഴയുന്ന പോലെ. കുറച്ചു തണ്ണിമത്തൻ ജ്യൂസ് കൊടുക്കാൻ ശ്രമിച്ചു ഫലം ഉണ്ടായില്ല. ഒരു ഡോക്ടർ വന്നു അപ്പോൾ ഉറങ്ങാൻ മരുന്ന് കൊടുക്കാം MICU ഇൽ ആക്കണം. 12 മണിക്കൂർ മോണിറ്റർ ചെയ്ത ശേഷം നോക്കാം എന്ന് പറഞ്ഞു. അപ്പോൾ മോൾ വേദന മൂലം കിടന്നു പുളയുകയും നിലവിളിക്കുകയും ആയിരുന്നു. ഫ്ലോർ മാനേജർ വന്നു മോളോട് പേര് ചോദിക്കുകയും അവൾ വേദന മൂലം പ്രതികരിച്ചില്ല. പിന്നെ ജ്യൂസ് കുടിക്കാൻ നിർബന്ധിച്ചു. അവൾ കൂട്ടാക്കിയില്ല. വേദന നിലവിളി മാത്രം ആയിരുന്നു. MICU ഇൽ ആക്കിയ ശേഷം Dr Aiswarya S Mohan (Specialist – Psychiatry) നെ ഞാൻ പോയി കാണാൻ പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു
ഇവിടെ psychiatry IP ഇല്ല ഇനി അങ്ങനെ ഒരു ഹോഡ്‌പിറ്റലിൽ ചികിത്സ നൽകണം. ഉറങ്ങി എഴുന്നേൽക്കുന്ന വരെ എങ്കിൽ നോക്കണം എന്ന് ഞാൻ അപേക്ഷിച്ചു. പിന്നെ ഞങ്ങളെ Dr. Geetha Philips നെ കാണാൻ കൊണ്ട് പോയി, ഇനി ഇവിടെ തുടരാൻ പറ്റില്ല വേഗം മറ്റൊരു ഹോസ്പിറ്റലിൽ മാറ്റണം എന്ന് പറഞ്ഞു. ഞങ്ങൾ വീണ്ടും Dr Aiswarya S Mohan (Specialist – Psychiatry) നെ കണ്ടു. അവർ റെഫെറൻസ് ലെറ്റർ എഴുതി തന്നു. പിന്നെ Renai MediCity, Dr. Vivek വിളിച്ചു സംസാരിച്ചു അങ്ങോട്ട് കൊടുപോയാൽ എല്ലാ ചികിത്സയും കിട്ടും എന്നും പറഞ്ഞു. അവിടെ ന്യൂറോയും ഉണ്ട് എന്നും പറഞ്ഞു. ആദ്യം ഒരു ഡിസ്ചാർജി സമ്മറി തന്നു, പിന്നെ അത് തിരിച്ചു വാങ്ങി പുതിയ ഒരെണ്ണം തന്നു എന്തൊക്കയോ മാറ്റം വരുത്തി. എന്തോ മരുന്ന് ആഡ് ചെയ്യാൻ എന്ന് ആണ് പറഞ്ഞത്.
മോളെ ഞങ്ങൾ Renai MediCity, Dr. വിവേക് നെ കണ്ടു. വീണ്ടും ഉറങ്ങാൻ മരുന്ന് കൊടുത്തു എന്ന് തോന്നുന്നു. 8 മാണി ആയപ്പോൾ റൂമിൽ എത്തിച്ചു. നല്ല ഉറക്കം ആയിരുന്നു. ഭക്ഷണം കൊടുക്കാൻ വിളിച്ചു നോക്കി. ഉണർന്നില്ല. ട്രിപ്പ് കൊടുക്കാം എന്ന് പറഞ്ഞു കൊടുത്തു. നേഴ്സ്നോട് പറഞ്ഞു ഞങ്ങൾ ഒന്ന് ഉറങ്ങാൻ പോകുന്നു എന്ന് . അവർ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. രണ്ടു ദിവസം ഉറങ്ങാത്തതിനാൽ ഞങൾ ഉറങ്ങി. അർധരാത്രി 12 ആയപ്പോൾ ഞാൻ ഉണർന്നു നോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു. എല്ലാം കഴിഞ്ഞിരുന്നു !!
നഷ്ടം ഞങ്ങൾക്ക് മാത്രം

Tags: hospital
Share1TweetSendShare

Latest stories from this section

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘ ; മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി ; ശിവഗിരി തീർത്ഥാടന സമ്മേളനത്തിന് തുടക്കം കുറിച്ചു

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘ ; മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി ; ശിവഗിരി തീർത്ഥാടന സമ്മേളനത്തിന് തുടക്കം കുറിച്ചു

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

ഭരണവിരുദ്ധ വികാരമില്ല,സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായം: ശബരിമല തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് എംവി ഗോവിന്ദൻ

Discussion about this post

Latest News

ഇതെന്ത് ഐഫോണിന് ആൻഡ്രോയിഡിലുണ്ടായ കുഞ്ഞോ?: ചീപ്പ് റേറ്റിൽ ഫ്‌ളാഗ്ഷിപ്പ് ലെവൽ ഫോൺ; വൈകില്ല,സവിശേഷതകൾ അറിയാം

ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ വൻ മുന്നറിയിപ്പ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും, സുരക്ഷാ ഭീഷണിയിൽ ജാഗ്രത!

വാദ്ര കുടുംബത്തിലേക്ക് മരുമകളായി അവിവ ബെയ്ഗ് വരുന്നു; ആരാണ് റൈഹാൻ വാദ്രയുടെ വധു?

വാദ്ര കുടുംബത്തിലേക്ക് മരുമകളായി അവിവ ബെയ്ഗ് വരുന്നു; ആരാണ് റൈഹാൻ വാദ്രയുടെ വധു?

സഞ്ജു സാംസൺ മാഡ്‌നസ്, ഛത്തീസ്ഗഢ് ബോളർമാരെ നിർത്തിപൊരിച്ച് സംഹാരതാണ്ഡവം; കേരളത്തിന് വമ്പൻ ജയം

സഞ്ജു പാഴാക്കിയത് സുവർണാവസരം? താരം ചെയ്തത് മണ്ടത്തരമെന്ന് വിലയിരുത്തൽ; സംഭവം ഇങ്ങനെ

ടാറ്റയെ അപമാനിച്ച ഫോർഡിന് എന്ത് പറ്റി? 9 വർഷം… ഒരു പകരം വീട്ടൽ!

ടാറ്റയെ അപമാനിച്ച ഫോർഡിന് എന്ത് പറ്റി? 9 വർഷം… ഒരു പകരം വീട്ടൽ!

പുടിന്റെ വസതിക്ക് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം ; ശക്തമായി അപലപിച്ച് മോദി

പുടിന്റെ വസതിക്ക് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം ; ശക്തമായി അപലപിച്ച് മോദി

മോഹൻലാലിൻറെ അമ്മ ശാന്തകുമാരി അന്തരിച്ചു, അന്ത്യം കൊച്ചി എളമക്കരയിലെ വീട്ടിൽ

മോഹൻലാലിൻറെ അമ്മ ശാന്തകുമാരി അന്തരിച്ചു, അന്ത്യം കൊച്ചി എളമക്കരയിലെ വീട്ടിൽ

ആ ഇന്ത്യൻ താരം എനിക്ക് പിന്നാലെയായിരുന്നു; ടി20 ലോകകപ്പിന് മുൻപ് വമ്പൻ വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

ആ ഇന്ത്യൻ താരം എനിക്ക് പിന്നാലെയായിരുന്നു; ടി20 ലോകകപ്പിന് മുൻപ് വമ്പൻ വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

കോഹ്‌ലി പ്രഭാവം തുടരുന്നു; മാസ്റ്റർ ബ്ലാസ്റ്ററെ മറികടക്കാൻ വിരാടിന് ഇനി വേണ്ടത് വെറും 25 റൺസ്

കോഹ്‌ലി പ്രഭാവം തുടരുന്നു; മാസ്റ്റർ ബ്ലാസ്റ്ററെ മറികടക്കാൻ വിരാടിന് ഇനി വേണ്ടത് വെറും 25 റൺസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies