നടൻ മോഹൻലാൽ നന്ദി കെട്ടവൻ ആണെന്ന് തമിഴ് നടി ശാന്തി വില്യംസ് പറഞ്ഞത് കഴിഞ്ഞ ദിവസം ഏറെ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു. പണ്ട് മോഹൻലാലിൽ നിന്നും കടമായി വാങ്ങിയ അറുപതിനായിരം രൂപ തിരികെ ചോദിച്ചതാണ് ശാന്തി വില്യംസിനെ ചൊടിപ്പിച്ചിരുന്നത്. എന്നാൽ ശാന്തി വില്യംസും കുടുംബവും ഇത്തരത്തിൽ പലരിൽ നിന്നായി പണം വാങ്ങുകയും പിന്നീട് തിരികെ കൊടുക്കാതിരിക്കുകയും ചെയ്യുന്നത് പതിവാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയാണ് സുജ പവിത്രൻ. ശാന്തി വില്യംസിന്റെ മരുമകൻ ഇത്തരത്തിൽ തന്നെയും കുടുംബത്തെയും പറ്റിച്ചതായും സുജ പവിത്രൻ വ്യക്തമാക്കുന്നു.
സുജ പവിത്രൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
മോഹൻലാൽ 60,000 രൂപ പണ്ടെങ്ങോ കടം കൊടുത്തിട്ട് അത് തിരിച്ചു വാങ്ങി എന്ന് വേദനയോടെ ശാന്തി വില്യംസ് എന്ന നടി പറഞ്ഞത് വലിയ വാർത്ത ആയിരുന്നു. പറയുക മാത്രമല്ല, നന്ദിയില്ലാത്ത നടൻ എന്ന് അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തു.
ഇവരുടെ കുടുംബം മുഴുവൻ ഇങ്ങനെ കടം വാങ്ങി തിരിച്ചു കൊടുക്കാത്ത teams ആണെന്നാണ് വ്യക്തമാകുന്നത്. ഇവരുടെ മോൾടെ കെട്യോൻ 2013 ൽ എന്റെയും ഭർത്താവിന്റെയും കാലു പിടിച്ച് 50,000 രൂപ കരഞ്ഞു കടം മേടിച്ചതാണ്. തിരിച്ചുചോദിച്ചപ്പോൾ മേടിക്കാമെങ്കിൽ മേടിച്ചോ എന്ന് ഭീഷണി. കിട്ടാതായതോടെ കോട്ടയത്ത് അയർക്കുന്നത്ത് ഞങ്ങൾ ഇവന്റെ പേരിൽ കേസ് കൊടുത്തതാണ്.
അന്വേഷിച്ച പൊലീസുകാർ പറഞ്ഞത് ലോകം മൊത്തം ഇവൻ കടം വാങ്ങി തിരിച്ചു കൊടുക്കാതെ പറ്റിച്ചു പാപ്പർ എന്നാണ്. അവിടുത്തെ ഒരു പോലീസുകാരൻ പറഞ്ഞു ഇവൻ സ്റ്റേഷനിൽ എത്തി വേറെ ഒരു പരാതികൊടുത്തു, അവന്റെ ജീവന് അപകടം ആണ് ഞങ്ങൾ ഒക്കെ അവനെ ഭീഷണിപ്പെടുത്തുന്നു എന്ന്. ഇന്നും ആ പൈസ കിട്ടിയിട്ടില്ല. ആ പൈസ തിരിച്ചു കിട്ടും എന്ന് ഉറച്ചു വിശ്വസിച്ചത് കൊണ്ടാണ് അവന് കൊടുത്തത്.. പിന്നീട് ഇന്നേവരെ ഒരുത്തനും കടം കൊടുക്കാറില്ല. ഇങ്ങനെ പറ്റിച്ചു തിന്ന് ജീവിക്കുന്ന കുറെ ചെറ്റകൾ!!
Discussion about this post