തിരുവനന്തപുരം: ഓഖി ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര സഹായം ലഭിച്ചില്ലെന്ന് പരാതി. ഇതര സംസ്ഥാനത്തെത്തിയ മത്സ്യത്തൊഴിലാളികളുടേതാണ് പരാതി. രത്നഗിരിയില്‍ നിന്ന് എത്തിയവരാണ് പരാതി ഉന്നയിച്ചത്. അടിയന്തിര സഹായമോ ഭക്ഷണമോ കിട്ടിയില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
ഗുജറാത്ത് തീരത്തെത്തിയവര്‍ക്ക് പണവും വേണ്ടത്ര ഇന്ധനവും നല്‍കിയില്ലെന്ന് ഇവര്‍ പറയുന്നു. രണ്ടായിരം രൂപയ്ക്ക് പകരം കൊടുത്തത് 420 രൂപ മാത്രം. 1000 ലിറ്റര്‍ ഇന്ധനത്തിന് പകരം നല്‍കിയത് 600 ലിറ്റര്‍ ഇന്ധനം. പുതിയതുറ സ്വദേശികള്‍ ഇതുമായി കര്‍ണാടകതീരത്ത് എത്തിയപ്പോള്‍ ഇന്ധനം തീര്‍ന്നു. തുടര്‍ന്ന് ട്രെയിനിലാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്. മൂന്നും ദിവസം ഭക്ഷണം കഴിച്ചില്ലെന്നും ഇവര്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ പണമില്ലെന്ന് അറിയിച്ചുവെന്നും തൊഴിലാളികള്‍ പറഞ്ഞു..
Discussion about this post