കൊച്ചി: വാഹന നികുതി തട്ടിച്ചുവെന്ന പരാതിയില്‍ സുരേഷ് ഗോപി എം.പി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. സുരേഷ് ഗോപിയുടെ ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.നേരത്തെ, പുതുച്ചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പില്‍ സുരേഷ് ഗോപി എംപിയ്ക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചത്.
വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്നും 2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് നല്‍കിയത് 2014ലെ വാടകചീട്ടാണെന്നും, യഥാര്‍ത്ഥ മുദ്രപത്രം ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. കേസില്‍ വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തമിഴ്നാട്ടിലേക്കുള്ള യാതാ സൗകര്യത്തിനായാണ് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്ട്രര്‍ ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരണം നല്‍കിയിട്ടുണ്ട്.
Discussion about this post