കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകക്കേസിലെ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമിന്റെ ശിക്ഷ വിധിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കോടതിയില്‍ പ്രതിഭാഗം ആവശ്യപ്പെട്ടു. കേസിലെ ഏക പ്രതി അമീറുള്‍ ഇസ്ളാമിന്റെ ശിക്ഷ സംബന്ധിച്ച വാദം നടക്കുമ്പോഴായിരുന്നു അഭിഭാഷകന് ബി.എ.ആളൂര്‍ ഇക്കാര്യം ഉന്നയിച്ചത്.
എന്നാല്‍ പ്രതി സഹതാപം അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
അതേസമയം കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതി അമീറുല്‍ ഇസ്ലാം നല്കിയ ഹര്‍ജി കോടതി തള്ളി. അമീറുല്ലിന് അസം ഭാഷ മാത്രമെ അറിയുകയുള്ളുവെന്നും ആ ഭാഷ അറിയുന്നവര്‍ കേസന്വേഷിക്കണമെന്നും അമീറുല്ലിന്റെ അഭിഭാഷകന് ആളൂര്‍ ആവശ്യപ്പെട്ടു. പ്രതി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ടെന്നും ആളൂര്‍ ബോധിപ്പിച്ചു. എന്നാല്‍ ഇത് കോടതി തള്ളി. അമീറുള്‍ കൊല നടത്തിയതിന് തെളിവില്ലെന്നും യഥാര്‍ത്ഥ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. നിലവില്‍ ശിക്ഷ സംബന്ധിച്ച വാദമാണ് നടക്കുന്നത്. അത് സംബന്ധിച്ച വാദമാണ് നടത്തേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു. കേസില്‍ ശിക്ഷ പ്രഖ്യാപിച്ച ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും ജിഷയെ കൊന്നത് ആരെന്ന് അറിയില്ലെന്നും കോടതിയില്‍ ഹാജരാകാനായി പോകുമ്പോള്‍ അമീറുല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അമീറുല്‍ ഇസ്ലാമിന്റെ ശിക്ഷ കോടതി ഇന്ന് വിധിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറല്‍, അന്യായമായി തടഞ്ഞുവെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രോസിക്യൂഷന് ആരോപിച്ച തെളിവുനശിപ്പിക്കല്‍, പട്ടികവര്‍ഗ പീഡനനിരോധന നിയമം എന്നിവ കണ്ടെത്തിയിട്ടില്ല. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
അതേസമയം, സമാനതകളില്ലാത്ത ക്രൂരതയാണ് ജിഷയോട് അമീറുള്‍ കാണിച്ചതെന്ന് പ്രോസിക്യൂഷന് വാദിച്ചു. അതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
Discussion about this post