ഡല്‍ഹി: ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി അനിശ്ചിതമായി നീട്ടി കേന്ദ്രസര്‍ക്കാര്‍. നേരത്തെ ഡിസംബര്‍ 31-ന് മുമ്പ് ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഈ തീരുമാനത്തിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.
കള്ളപ്പണം തടയുന്നതിനായുള്ള നിയമപ്രകാരമാണ് ആധാര്‍ ബന്ധനത്തിനുള്ള തീയതി സര്‍ക്കാര്‍ അനിശ്ചിതമായി നീട്ടിയത്. ബാങ്ക് അക്കൗണ്ടിനൊപ്പം മ്യൂചല്‍ ഫണ്ട്, ഇന്‍ഷൂറന്‍സ് സേവനങ്ങളുമായും ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്.
നേരത്തെ ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതിയും കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരുന്നു. ആധാര്‍ സംബന്ധിച്ച് കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.
വിവിധ സാമ്പത്തിക ഇടപാടുകളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയതിയില്‍ ഭേദഗതി വരുത്തുകയായിരുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.
ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നതിന്റെ തിയതി മാത്രമാണ് നീട്ടിയത്. മൊബൈല്‍ ഫോണ്‍, പാന്‍ തുടങ്ങിയവയുമായി ആധാര്‍ ബന്ധിപ്പിക്കുന്ന തിയതിയില്‍ മാറ്റമില്ല.
Discussion about this post