‘പര്‍ദ്ദ’ എന്നപേരില്‍ കവിത എഴുതിയ പവിത്രന് തീക്കുനിയ്ക്ക് മതതീവ്രവാദികളുടെ എതിര്‍പ്പിന് പിറകെ കോളേജ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കും. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്തുള്ള ഐയു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ പരിപാടിയില്‍ നിന്നാണ് കവിയെ വിലക്കിയത്. കവിതയുടെ പേരില്‍ തന്നെ കോളെജ് മാനേജ്മെന്റ് വിലക്കിയ കാര്യം പവിത്രന് തീക്കുനി ് ഫേസ്ബുക്കില്‍ അറിയിച്ചു. നേരത്തെ ഇസ്ലാമിക മതയാഥാസ്ഥിതികരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പര്‍ദ്ദ എന്ന കവിത തീക്കുനി പിന്‍വലിച്ചിരുന്നു. .
പ്രോഗ്രാമില്‍ നിന്ന് ‘പര്‍ദ്ദ’ എന്ന കവിതയുടെ പേരില്‍ വിലക്കിയ മാനേജ്മെന്റ് നടപടിയോടും പര്‍ദ്ദ എന്തിന് പിന്‍വലിച്ചു എന്ന് വിശദീകരിക്കും മുമ്പേ ക്രൂശിച്ചവരോടും നന്ദി പറയുന്നുവെന്ന് പവിത്രന് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;
”നാളെ
മലപ്പുറം
കോട്ടക്കനിന്നടുത്തുള്ള
ഐ.യു
ആര്‍ട്സ് സയന്‍സ്
കോളജില്‍
എന്നെ പ്രോഗ്രാമില്‍ നിന്ന്
പര്‍ദ്ദ എന്ന കവിതയുടെ
പേരില്‍
എന്നെ വിലക്കിയ
മാനേജ്മെന്റ് നടപടിയോട്
ഒത്തിരി നന്ദി മാത്രം
പര്‍ദ്ദ എന്തിന്
പിന്‍വലിച്ചു
എന്ന്
വിശദീകരിക്കും മുമ്പേ
എന്നെ
ക്രൂശിച്ചവരോടും”
കഴിഞ്ഞ ദിവസമാണ് ”പര്‍ദ്ദ ഒരു ആഫ്രിക്കന്‍ രാജ്യമാണ്” എന്ന് തുടങ്ങുന്ന കവിത തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ വിമര്‍ശനങ്ങളും ഭീഷണികളും ഏറിയതോടെ പവിത്രന് കവിത പിന്‍വലിക്കുകയായിരുന്നു. തീവ്ര ഇസ്ലാമിക വിരുദ്ധതയാണ് ഇത്തരമൊരു കവിത എഴുതാന്‍ കാരണമെന്നാരോപിച്ച് നിരവധിപേര്‍ രംഗത്ത് വന്നു. ആഫ്രിക്കയ്ക്കെതിരെയുള്ള പരാമര്‍ശവും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. കവിത പിന്‍വലിച്ച തീക്കുനിയ്ക്കെതിരെ വലിയ ജനകീയ വികാരമാണ് സോഷ്യല്‍ മീഡിയകളിലും മറ്റും ഉയര്‍ന്നത്. . ശ്രീരാമനെ വിമര്‍ശിച്ചുകൊണ്ട് ഇദ്ദേഹമെഴുതിയ സീത എന്ന കവിത ഇപ്പോഴും ലഭ്യമെന്നിരിക്കെ ‘പര്‍ദ്ദ’ പിന്‍വലിച്ചത് ഹിന്ദുത്വവാദികളും ചര്‍ച്ചയാക്കി. ആവിഷ്ക്കാര സ്വാതന്ത്ര്യവാദികളൊക്കെ എവിടെ എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ചോദ്യം.
Discussion about this post