ഡല്‍ഹി: വിവിധ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടി സുപ്രീംകോടതി ഇടക്കാല ഉത്തരവ്. മൊബൈല്‍, ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ് എന്നിവയ്ക്കാണ് കൂടുതല്‍ സമയം അനുവദിച്ചിരിക്കുന്നത്. സുപ്രീംകോടതി ഭരണഘടനാബഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, പാന്‍കാര്‍ഡ്, ക്രഡിറ്റ് കാർഡ് , ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് തുടങ്ങി എല്ലാ സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതിയാണ് മാര്‍ച്ച് 31 വരെ നീട്ടിയത്. എല്ലാ സേവനങ്ങള്‍ക്കും സമയപരിധി ബാധകമാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ട് കോടതി അറിയിച്ചു. ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഇടക്കാല സ്റ്റേ നല്‍കണമെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. പകരം സേവനങ്ങള്‍ 31വരെ നീട്ടാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കുക മാത്രമാണ് കോടതി ചെയ്തത്.
ആധാറിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ജനുവരി 17ന് സുപ്രീംകോടതിയില്‍ അന്തിമ വാദം തുടങ്ങും. ഇത് മര്‍ച്ച് 31നുള്ളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ മാത്രമേ തീയതി ഇനി നീട്ടുന്നതിനെ കുറിച്ച് ആലോചനയുണ്ടാവൂ.
Discussion about this post