ഡല്‍ഹി: രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഭീഷണിയും വെല്ലുവിളിയും നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനാവുന്ന രാഹുല്‍ ഗാന്ധിക്ക് മാറ്റത്തിന്റെ ചാലകശക്തിയാവാന്‍ കഴിയുമെന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സോണിയാ ഗാന്ധി. രാഹുല്‍ പ്രസിഡന്റായി ചുമതലയേറ്റ ചടങ്ങില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തുകയായിരുന്നു അവര്‍.
രാജ്യം കടുത്ത വെല്ലുവിളി നേരിടുന്ന സമയത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തെത്തുന്നത്. കോണ്‍ഗ്രസിന്റെ ഭരണഘടനാ മൂല്യങ്ങള്‍ക്കു നേരെയും വിധ്വംസക ശക്തികള്‍ ആക്രമണം അഴിച്ചുവിടുന്നുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള പല ആക്രമണങ്ങളും നേരിട്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രവര്‍ത്തകരും ഇവിടെവരെ എത്തിയത്. പ്രവര്‍ത്തകരും ജനങ്ങളും നല്കുന്ന ആ പിന്തുണയാണ് കോണ്‍ഗ്രസിന്റെ ശക്തി. ഈ പിന്തുണ ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഉയരങ്ങളില്‍ എത്തില്ലായിരുന്നു. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും വിട്ടുപോയപ്പോള്‍ എനിക്കുണ്ടായിരുന്ന പിന്തുണയാണ് നഷ്ടമായത്. അതുമായി പൊരുത്തപ്പെടാന്‍ ദീര്‍ഘനാള്‍ വേണ്ടിവന്നു. സ്വന്തം മകളെ പോലെയാണ് ഇന്ദിര തന്നെ പരിഗണിച്ചത്. ഇന്ത്യയെ കുറിച്ച് താന്‍ കൂടുതല്‍ അറിഞ്ഞതും അവരില്‍ നിന്നായിരുന്നുവെന്നും സോണിയ പറഞ്ഞു.
Discussion about this post