ന്യൂഡൽഹി; ഇന്ത്യയ്ക്ക് ഒരു ശക്തമായ സർക്കാർ ഉള്ളതിനാൽ രാജ്യത്തിന് എന്തെങ്കിലും ദോഷം വരുത്തും മുൻപ് ശസ്ത്രുക്കൾ നൂറ് വട്ടം ചിന്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 70 വർഷമായി ഇന്ത്യയെ പ്രശ്നത്തിലാക്കിയ അയൽ രാജ്യം ഇപ്പോൾ കേന്ദ്രത്തിലെ ബിജെപിയുടെ ‘ധാക്കാഡ്’ സർക്കാർ കാരണം കൈയിൽ ഭിക്ഷാപാത്രവുമായി അലയുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അംബാലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഒരു ‘ധാക്കാട്’ (ശക്തമായ) സർക്കാർ ഉള്ളപ്പോൾ, ശത്രുക്കൾ എന്ത് ചെയ്യുന്നതിന് മുമ്പും 100 തവണ ചിന്തിക്കും. 70 വർഷമായി പാകിസ്താൻ ഇന്ത്യയെ ബുദ്ധിമുട്ടിക്കുകയാണ്, അവരുടെ കയ്യിൽ ബോംബുകളുണ്ടായിരുന്നു. ഇന്ന് അവരുടെ കൈകളിൽ ‘ഭീഖ് കാ കതോര’ (ഭിക്ഷാടനപാത്രം) ഉണ്ട്. ഒരു ‘ധാക്കാട്’ സർക്കാർ ഉള്ളപ്പോൾ ശത്രുക്കൾ വിറയ്ക്കും,’ പ്രധാനമന്ത്രി പറഞ്ഞു. ആർട്ടിക്കിൾ 370 ന്റെ മതിലുകൾ തന്റെ ‘ധാക്കാട്’ സർക്കാർ തകർത്തുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ദുർബലമായ ഒരു സർക്കാരിന് ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ മാറ്റാൻ കഴിയുമോ? കോൺഗ്രസ് സർക്കാർ ഉണ്ടായിരുന്ന കാലം ഓർക്കുന്നുണ്ടോ, ഹരിയാനയിലെ ധീരരായ അമ്മമാർ രാവും പകലും വിഷമിച്ചിരുന്ന കാലം. ഇന്ന്, 10 വർഷമായി അതെല്ലാം നിലച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post