തിരുവനന്തപുരം; മുറവിളികൾക്കൊടുവിൽ കണ്ണ് തുറന്ന് സംസ്ഥാന സർക്കാർ. ഗുണ്ടകൾക്കെതിരെ മൂന്ന് ദിവസമായി സംസ്ഥാനത്താകെ നടക്കുന്ന പരിശോധനയിൽ 5,000 പേർ അറസ്റ്റിലായി. ഗുണ്ടാ ആക്രമണങ്ങൾ വർദ്ധിച്ചുവെന്ന ആരോപണങ്ങൾ ശക്തമായതിന് പിന്നാലെയാണ് പരിശോധന ആരംഭിച്ചത്. നടപടി ഈ മാസം 25 വരെ തുടരുമെന്നാണ് വിവരം.
ഗുണ്ടാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ, വാറന്റ് പ്രതികൾ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. ഒട്ടേറെപ്പേരെ കരുതൽ തടങ്കലിലുമാക്കി.
ഗുണ്ടകൾക്കെതിരേയുള്ള നടപടിയായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട് എന്നിവ യോജിപ്പിച്ചാണ് മൂന്നുദിവസമായി സംസ്ഥാനത്താകെ പരിശോധന നടത്തി വരുന്നത്. അറസ്റ്റിലായ പ്രതികളുടെ വിരലടയാളമടക്കം ശേഖരിക്കുന്നുണ്ട്. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരുടെ വിവരസഞ്ചയം സൃഷ്ടിക്കാനായാണ് വിരലടയാളവും വിവരങ്ങളും ശേഖരിക്കുന്നത്. ഓരോ ജില്ലയിലെയും സാഹചര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ് വിലയിരുത്തി.
Discussion about this post