നിലമ്പൂര്‍: പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കാടന്‍പൊയിലെ പാര്ക്കിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കട തല്ലിപ്പൊളിച്ചതായി പരാതി. പാര്ക്കിന് മുന്നില്‍ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ കടയാണ് പൊളിച്ച നിലയില്‍ കണ്ടെത്തിയത്. പാര്ക്കിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഈ കട പൊളിച്ച് നീക്കണമെന്ന് പാര്‍ക്ക് ജീവനക്കാര്‍ കുറച്ച് നാളായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കടയുടമകള്‍ ഇതിന്തയ്യാറാവാത്തതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് കട പൊളിച്ച നിലയില്‍ കണ്ടെത്തിയത്.
പാര്‍ക്കിനുള്ളില്‍ സ്ഥാപിച്ചിരുന്ന റസ്റ്റോറന്റിലും മറ്റ് കടകളിലും വ്യാപാരം കുറയുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ക്ക് അധികൃതര്‍ പുറത്തുള്ള കട അടച്ചു പൂട്ടാന്‍ ആവശ്യപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് കടയുടമകള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഈ പാര്ക്കിന് മുമ്പില്‍ ഇതിന് മുന്‍പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഞ്ച് മാസം മുമ്പ് ഇവിടെ ഒരു കട തീയിട്ട് നശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്അന്നും കാര്യക്ഷമമായ നടപടി ഉണ്ടായിട്ടില്ല.
Discussion about this post