ഭോപ്പാല്‍: മതപരിവര്ത്തനെത്തിയ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ പതിനെട്ടുകാരന് പിടിയില്‍. ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ചയാണ് രണ്ട് ക്രിസ്ത്യന്‍ പുരോഹിതന്മാരും മുപ്പതോളം അംഗങ്ങളും അടങ്ങിയ കരോള്‍ സംഘത്തിനു നേര്‍ക്ക് മധ്യപ്രദേശിലെ സത്നയില്‍ വച്ച് ഒരു സംഘം ആളുകള്‍ ആക്രമണം നടത്തിയത്.
ഹിന്ദുക്കളെക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്നെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് കരോള്‍ സംഘത്തിലുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ധര്‍മേന്ദ്ര ദോഹര് എന്നയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന്് പോലീസ് വ്യക്തമാക്കി.
പുരോഹിതനായ ജോര്‍ജ് എം, മറ്റ് അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് ഇയാള്‍ പരാതി നല്‍കിയിരുന്നത്. ഡിസംബര്‍ പത്തിന് തന്നെ മതപരിവര്‍ത്തനം ചെയ്യിച്ചുവെന്നും പ്രതിഫലമായി അയ്യായിരം രൂപ നല്‍കിയെന്നുമായിരുന്നു ധര്‍മേന്ദ്ര പരാതിയില്‍ പറഞ്ഞിരുന്നത്. വിവരം അന്വേഷിക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ എട്ട് പുരോഹിതരെ കസ്റ്റഡിയിലെടുത്തതായും ആരോപണമുയര്‍ന്നിരുന്നു. അറസ്റ്റ് ചെയ്ത ആളുകളെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു.
Discussion about this post