തിരുവനന്തപുരം: ഓഖി ദുരിത ബാധിതരെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പൂന്തുറയിലെത്തും. നാളെ പൂന്തുറ സെന്റ് തോമസ് സ്കൂളില്‍ എത്തുന്ന പ്രധാനമന്ത്രി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം 10 മിനുട്ട് ചിലവിടും.
നേരത്തെ, വിഴിഞ്ഞത്തേയും പൂന്തുറയിലേയും തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ലെന്ന് തീരുമാനമുണ്ടായിരുന്നെങ്കിലും കുമ്മനം രാജശേഖരന് അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം ദുരിത ബാധിത മേഖല സന്ദര്‍ശിക്കാന്‍ മോദി തീരുമാനിക്കുകയായിരുന്നു.
ഇതു കൂടാതെ, രാജ്ഭവനില്‍ ചേരുന്ന യോഗത്തിലും മോദി പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവരുമായി യോഗത്തില്‍ അദ്ദേഹം ആശയവിനിമയം നടത്തും.
18-ന് അര്‍ദ്ധരാത്രിയോടെ കൊച്ചിയില്‍ എത്തുന്ന പ്രധാനമന്ത്രി 19ന് രാവിലെ ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പോകും. പത്തിന് കവരത്തി സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് 1.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരിയിലെ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം വൈകിട്ട് 4.45ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മടങ്ങിയെത്തും. തുടര്‍ന്ന് രാജ്ഭവനിലേക്ക് പോയതിനുശേഷം വൈകിട്ട് ആറരയോടെ മോദി ഡല്‍ഹിക്ക് മടങ്ങും.
Discussion about this post