ഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപിയെ അധികാരത്തില്‍ എത്തിച്ച ജനങ്ങളുടെ സ്നേഹത്തിന് മുന്നില്‍ തല കുനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പരിഷ്കാരങ്ങള്‍ക്കുമുള്ള അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ല. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സുസ്ഥിര വികസനം സാദ്ധ്യമാക്കുമെന്നും മോദി ഉറപ്പ് നല്കി.
I bow to the people of Gujarat and Himachal Pradesh for their affection and trust in BJP. I assure them that we will leave no stone unturned in furthering the development journey of these states and serve the people tirelessly.
— Narendra Modi (@narendramodi) December 18, 2017
Discussion about this post