തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ നികുതി വെട്ടിച്ച് വാഹനം രജിസ്ട്രര്‍ ചെയ്ത സംഭവത്തില്‍ നടന് ഫഹദ് ഫാസിലിനെയും നടി അമലാപോളിനെയും ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടീസ് നല്കി.
രാവിലെ 11 മണിക്കും, ഉച്ചക്ക് ശേഷവും ആയി രണ്ട് സമയം ആണ് ഇരുവര്‍ക്കും ഹാജരാകാന്‍ നല്‍കിയിരിക്കുന്ന സമയം. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്‍കൂര്‍ ജാമ്യം തോടി ഇരുവരും കോടതിയെ സമീപിച്ചിരിക്കുകയാണ്.
Discussion about this post