ഡല്‍ഹി: ഇവിഎം സംബന്ധിച്ച കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ കക്ഷികളുടെയും ആരോപണം വീണ്ടും തെറ്റെന്ന് തെളിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ വോട്ടെണ്ണിയപ്പോള്‍ വോട്ടിങ് യന്ത്രത്തിലേയും തിരഞ്ഞെടുത്ത ബൂത്തിലെ പേപ്പര്‍ സ്ലിപ്പിലേയും (വിവിപാറ്റ്) വോട്ടുകള്‍ 100 ശതമാനം തുല്യമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.. ഗുജറാത്തിലെ 182 മണ്ഡലങ്ങളിലും 100 ശതമാനം കൃത്യത പാലിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗുജറാത്ത് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ബി.ബി.സൈ്വനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സ്ഥാനാര്‍ഥികളുടേയോ അവരുടെ ഏജന്റുമാരുടേയോ മുന്നില്‍വെച്ചായിരുന്നു ഇവിഎമ്മിലേയും വിവിപാറ്റിലേയും വോട്ടുകള്‍ എണ്ണിയത്. എല്ലാ അസംബ്ലി മണ്ഡലങ്ങളിലേയും ഓരോ ബൂത്തിലെ വിവിപാറ്റുകളിലാണ് പരിശോധന നടത്തിയത്. ഒരു ബൂത്തിലും വോട്ടുകളില്‍ ചെറിയ വ്യത്യാസം പോലും വന്നിട്ടില്ലെന്ന് സൈ്വന്‍ പറഞ്ഞു.
ഓരോ മണ്ഡലത്തിലേയും 20 ശതമാനം വിവിപാറ്റുകളും പരിശോധിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.
ഡിസംബര്‍ ഒമ്പത്, 14 തീയതികളിലാണ് ഗുജറാത്ത് നിമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി ജയിച്ചതിനെ തുടര്‍ന്ന് ഇവിഎം ആരോപണവുമായി എതിര്‍ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടുകള്‍ തെളിയിക്കാന്‍ നേരത്തെ കക്ഷികളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലുവിളിച്ചെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ അതിന് തയ്യാറായില്ല. പഞ്ചാബില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ ഇവിഎം കുഴപ്പമില്ല. എവിടെയെങ്കിലും തോറ്റാല്‍ ഇവിഎം കുഴപ്പം എന്നാണ് കോണ്‍ഗ്രസിന്റെ നയമെന്ന് ബിജെപി പരിഹസിച്ചു.
Discussion about this post